നേമം: കരമന കളിയിക്കാവിള ദേശീയപാതയിൽ പ്രാവച്ചമ്പലം ജംഗ്ഷനിൽ വഴിവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പള്ളിച്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ. പ്രേംജിത്തിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പന്തളം കൊളുത്തി പ്രകടനവും റാന്തൽ വിളക്ക് കത്തിച്ചുള്ള പ്രതിഷേധവും സംസ്ഥാന സെക്രട്ടറി അഫ്സൽ ബാലരാമപുരം ഉദ്ഘാടനം ചെയ്തു.
ജില്ല ഉപാധ്യക്ഷൻ സുൽഫി ബാലരാമപുരം, ജനറൽ സെക്രട്ടറിമാരായ ഹരി പെരിങ്ങമ്മല, മുനീർ, യൂത്ത് കോൺഗ്രസ് കാട്ടാക്കട അസംബ്ലി പ്രസിഡന്റ്് ഡാനിയൽ പാപ്പനം, യൂത്ത് കോൺഗ്രസ് പള്ളിച്ചൽ മണ്ഡലം വൈസ് പ്രസിഡന്റ് അഖിൽ, യൂത്ത് കോൺഗ്രസ് അസംബ്ലി സെക്രട്ടറിമാരായ അരുൺ, നന്ദു, ഡിസിസി ജനറൽ സെക്രട്ടറി നരുവാമൂട് ജോയ്, കോൺഗ്രസ് നരുവാമൂട് മണ്ഡലം പ്രസിഡന്റ് മൊട്ടമൂട് അമ്പിളി, പള്ളിച്ചൽ മണ്ഡലം പ്രസിഡന്റ് പൂങ്കോട് സുനിൽ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ നീബു, മനു, പ്രജിൻ, ആശിഷ്, രാഹുൽ, മനോജ് എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Streetlights working