പാറശാല: റോഡപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പാറശാല മുരിയങ്കര തൊട്ടുമ്പുറം വീട്ടിൽ രാജേഷ് -ശശികല ദമ്പതികളുടെ മകൻ സനൂപ്(16)ണ് മരിച്ചത്. ആറയൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു.
കഴിഞ്ഞ 16 നു രാത്രി സുഹൃത്തിന്റെ ഇരു ചക്ര വാഹനത്തിന്റെ പുറകിലിരുന്നു സഞ്ചരിക്കവേ നെടുവൻവിളയിൽ വച്ച് വൈദ്യുതി തൂണിലിടിച്ച് വീഴുകയായിരുന്നു. കാരക്കോണം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ ഇന്നലെയായിരുന്നു മരണം. സഹോദരി: സാനിയ നഴ്സിംഗ് വിദ്യാർഥിയാണ്.
Tags : Student dies undergoing treatment