നാദാപുരം : നാദാപുരത്ത് സ്കൂൾ വിദ്യാര്‍ഥി ജീപ്പിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു.
കെഎൽ 11 എച്ച് 2025 ജീപ്പ് ഡ്രൈവർക്കെതിരെയാണ് നദാപുരംപോലീസ് കേസെടുത്തത്.ജീപ്പ് ഡ്രൈവർ അശ്രദ്ധമായും അപകടം വരത്തക്കവിധവും വാഹനം ഓടിച്ചെന്നാണ് രക്ഷിതാക്കളുടെ പരാതി.
അഞ്ചാം ക്ലാസ് വിദ്യാര്‍ഥി പാറക്കടവ് സ്വദേശി ഇൻസാഫ് റഹ്മാനാണ് ജീപ്പിൽ നിന്ന് പുറത്തേക്ക് വീണത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സ തേടി.
Tags : Local News Nattuvishesham Kozhikode