x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യ​ന്നൂ​ര്‍ പെ​രു​മ്പ​യി​ല്‍ കാ​റി​ടി​ച്ച് മ​യ്യി​ല്‍ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി മ​രി​ച്ചു


Published: August 28, 2026 12:57 AM IST | Updated: August 28, 2026 12:57 AM IST

ഷാ​ഹി​ദ്

പ​യ്യ​ന്നൂ​ര്‍: പെ​രു​മ്പ​യി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഇ​ടി​ച്ച​തി​നെ​തു​ട​ര്‍​ന്ന് ഒ​രാ​ള്‍ മ​രി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക്കും സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​നും പ​രി​ക്കേ​റ്റു. മ​യ്യി​ല്‍ നി​ര​ത്തും​പാ​ലം സ്വ​ദേ​ശി ഷാ​ഹി​ദ് (21) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ട്ടൂ​ര്‍ സ്വ​ദേ​ശി ഷി​ബി​ല്‍ (21) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്.

ഇ​രു​വ​രും കൊ​ല്ല​ത്തെ വാ​ദി​സി​യ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ന​ബി​ദി​ന അ​വ​ധി​യോ​ട​നു​ബ​ന്ധി​ച്ച് കൊ​ല്ല​ത്തു​നി​ന്ന് ട്രെ​യി​നി​ല്‍ യാ​ത്ര തി​രി​ച്ച ഇ​വ​ര്‍ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തു​ക​യും അ​വി​ടെ​നി​ന്ന് മ​റ്റൊ​രു കാ​റി​ല്‍ പ​യ്യ​ന്നൂ​ര്‍ ടൗ​ണി​ല്‍ ഇ​റ​ങ്ങി പെ​രു​മ്പ​യി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ പെ​ട്രോ​ള്‍​പ​മ്പി​ന് സ​മീ​പ​ത്തു​നി​ന്ന് കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​യ്യ​ന്നൂ​ര്‍ ടൗ​ണ്‍ ഭാ​ഗ​ത്തു​നി​ന്ന് എ​ത്തി​യ ചു​വ​ന്ന സ്വി​ഫ്റ്റ് കാ​ര്‍ ഇ​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ശേ​ഷം സ്‌​കൂ​ട്ട​റി​ലു​മി​ടി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും ഷാ​ഹി​ദ് മ​രി​ച്ചു.അ​പ​ക​ട​ത്തി​നു​ശേ​ഷം നി​ര്‍​ത്താ​തെ പോ​യ കാ​ര്‍ ഡ്രൈ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത പ​യ്യ​ന്നൂ​ര്‍ പൊ​ലി​സ് പി​ന്നീ​ട് കാ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​യ്യി​ലി​ലെ മു​ഹ​മ്മ​ദ് കു​ഞ്ഞി മൗ​ല​വി- സെ​ക്കീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച ഷാ​ഹി​ദ്. സ​ഹോ​ദ​രി: ഫാ​ത്തി​മ.

Tags : Student from Mayyil dies after being hit by a car

Recent News

Corehub Up