x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ര്‍​ഥി സ​മ​രം: പ​ത്ത​നം​തി​ട്ട​യി​ല്‍ ഐ​ക്യ​ദാ​ര്‍​ഢ്യ കൂ​ട്ടാ​യ്മ

വെബ് ഡെസ്ക്
Published: July 25, 2026 02:58 AM IST | Updated: July 25, 2026 02:58 AM IST

ഐ​ക്യ​ദാ​ര്‍​ഢ്യ കൂ​ട്ടാ​യ്മ.

പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​പ​ര​മാ​യി ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ളെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും അ​ടി​ച്ച​മ​ര്‍​ത്തു​ന്ന ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചും ഡ​ല്‍​ഹി ജ​ന്ത​ര്‍​മ​ന്ദി​റി​ല്‍ ന​ട​ക്കു​ന്ന വി​ദ്യാ​ര്‍​ഥി, യു​വ​ജ​ന സ​മ​ര​ങ്ങ​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചും മാ​ര്‍​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം റാ​ന്നി - നി​ല​യ്ക്ക​ല്‍ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ ഐ​ക്യ​ദാ​ര്‍​ഢ്യ കൂ​ട്ടാ​യ്മ​യും പ്ര​തി​ഷേ​ധ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു.

പ​രീ​ക്ഷ​ക​ളു​ടെ വി​ശ്വാ​സ്യ​ത ത​ക​രു​മ്പോ​ള്‍ ന​ഷ്ട​മാ​കു​ന്ന​ത് ഒ​രു ത​ല​മു​റ​യു​ടെ ആ​ത്മ​വി​ശ്വാ​സ​വും വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യും രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യു​മാ​ണ​ന്ന് മാ​ര്‍​ത്തോ​മ്മാ സ​ഭ റാ​ന്നി - നി​ല​യ്ക്ക​ല്‍ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് പ​റ​ഞ്ഞു.
പ​ത്ത​നം​തി​ട്ട ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ന്ന കൂ​ട്ടാ​യ്മ​യി​ല്‍ വൈ​ദി​ക​രും യു​വ​ജ​ന​സ​ഖ്യം പ്ര​വ​ര്‍​ത്ത​ക​രും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു. ജ​നാ​ധി​പ​ത്യ അ​വ​കാ​ശ​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്‍​കു​ന്ന പ്ര​തി​ഷേ​ധ സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും വി​ദ്യാ​ര്‍​ത്ഥി-​യു​വ​ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം അ​ധി​കാ​രി​ക​ള്‍ കേ​ള്‍​ക്ക​ണ​മെ​ന്നും കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ര്‍​ത്തോ​മ്മാ സ​ഭ റാ​ന്നി - നി​ല​യ്ക്ക​ല്‍ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. തോ​മ​സ് കോ​ശി പ​ന​ച്ച​മൂ​ട്ടി​ല്‍, ഭ​ദ്രാ​സ​ന യു​വ​ജ​ന സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. സ​ജി​ന്‍ ബേ​ബി, റ​വ. ജോ​ണ്‍​സ​ണ്‍ ജോ​ര്‍​ജ്, റ​വ. റെ​ജി ഡാ​ന്‍ കെ. ​ഫി​ലി​പ്പോ​സ്, റ​വ. കെ.​ജോ​ണ്‍, റ​വ. സോ​ജു എം. ​തോ​മ​സ്, റ​വ. എ​ബി ബാ​ബു, റ​വ. അ​ബി​ന്‍ തോ​മ​സ്, റ​വ. നി​ജോ ജോ​സ് സ്‌​ക​റി​യ, റ​വ. സാ​ജോ തോ​മ​സ്, ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം സെ​ക്ര​ട്ട​റി ഏ​ബ​ല്‍ കു​ര്യ​ന്‍ സാ​ജ​ന്‍, നി​റ്റ സൂ​സ​ന്‍ തോ​മ​സ്, നി​ധി​ന്‍ എ​സ്. വ​ര്‍​ഗീ​സ്, ആ​ഷ്‌​ലി എം. ​ഡാ​നി​യേ​ല്‍, ജോ​യ​ല്‍ തോ​മ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Nattuvishesham DistrictNews DeepikaNews Student Protest

Recent News

Corehub Up