x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റി​ച്ച​ലി​ൽ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ വെട്ടിയ കേസിലെ മൂ​ന്നു പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: October 1, 2026 12:48 AM IST | Updated: October 1, 2026 12:48 AM IST

പിടിയിലായ പ്രതികൾ

കു​റ്റി​ച്ച​ൽ: കു​റ്റി​ച്ച​ൽ - ആ​ര്യ​നാ​ട് റോ​ഡി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മൂ​ന്നു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. കു​റ്റി​ച്ച​ൽ കു​ഴി​യ​ൻ​കോ​ണം റ​സാ​ഖ് മ​ൻ​സി​ലി​ൽ അ​ബ്ദു​ൽ റ​സാ​ഖ് (21), കോ​ട്ടൂ​ർ കൊ​ട്ടാ​ര​ത്തു​ന​ട വി​ശ്വ​ക​ർ​മ ഭ​വ​നി​ൽ ആ​കാ​ശ്(21), കു​റ്റി​ച്ച​ൽ വ​ലി​യ​വി​ള ല​ക്ഷം​വീ​ട്ടി​ൽ അ​നീ​ഷ് (19) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നാ​യ അ​നി​ൽ​കു​മാ​ർ (52) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.
പെ​ട്രോ​ള​ടി​ച്ച തു​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നി​ൽ​കു​മാ​റു​മാ​യി മൂ​ന്നം​ഗ സം​ഘം ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു. തു​ട‌​ർ​ന്നു ഷി​ഫ്റ്റ് ക​ഴി​ഞ്ഞ് ജോ​ലി​സ്ഥ​ല​ത്തു​നി​ന്നു മ​ട​ങ്ങി​യ അ​നി​ൽ​കു​മാ​റി​നെ കു​റ്റി​ച്ച​ൽ ജം​ഗ്ഷ​നി​ൽ​വെ​ച്ച് ഈ ​സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​നു പി​ന്നാ​ലെ സം​ഘ​ത്തി​ലൊ​രാ​ൾ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​യ​താ​യും പ​രാ​തി​യു​ണ്ട്. ത​ല​യി​ൽ പ​രി​ക്കേ​റ്റ അ​നി​ൽ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നെ​യ്യാ​ർ​ഡാം പൊ​ലി​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags :

Recent News

Corehub Up