ഹോസ്റ്റലിനുള്ളിലേക്കു പൊലിസ് കയറിയതറിഞ്ഞെത്തിയ പിണറായി വിജയൻ.
തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്നത് ആസൂത്രിത മർദനമെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പാളയത്ത് സംഘർഷാവസ്ഥ ഉണ്ടായ സ്ഥലം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ഭരിക്കുന്പോൾ യൂണിവേഴ്സിറ്റി ഹോസ്റ്റലിനെയും കോളജിനെയും ലക്ഷ്യമിടാറുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
എസ്എഫ്ഐക്കാർക്കുനേരെ യൂത്ത് കോണ്‍ഗ്രസും പൊലിസും അക്രമം അഴിച്ചുവിടുകയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത് കാടത്തമാണ്.
ഒരു സംഘടയും ചെയ്യാൻ പാടില്ലാത്തതാണെന്നും ഈ കളി അവസാനിപ്പിച്ചില്ലെങ്കിൽ നാടിന്റെ ക്രമസമാധാന നില തകരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ബിജെപി ആസ്ഥാനത്തിനു നേരെ കുപ്പിയേറ്
തിരുവനന്തപുരം: ബിജെപി സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവന് നേരെ കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞതായി പരാതി.
ഇന്നലെ രാത്രിയാണ് കുപ്പികൾ ഉൾപ്പെടെ എറിഞ്ഞത്. ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ രാത്രിയുടെ മറവിൽ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്നും രാഷ്ട്രീയമായി നേരിടാൻ കഴിയാത്തപ്പോൾ അക്രമത്തിന്റെ വഴിയിലേക്ക് തിരിയുന്നത് ജനാധിപത്യ രാഷ്ട്രീയത്തിന് ചേർന്നതല്ലെന്നും ബിജെപി പത്രക്കുറിപ്പിൽ വ്യക്തമാക്കി. നഗരത്തിനുള്ളിൽ സംഘർഷാവസ്ഥ പടർന്നതോടെ രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾക്കു നേരെ പോലീസ് ശക്തമായ കാവൽ ഏർപ്പെടുത്തി.
Tags : Nattuvishesham DistrictNews DeepikaNews