x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​തൃ​കാ സാ​യം​പ്ര​ഭ പ​ക​ല്‍​വീ​ട് വ​യോ​ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ക്കൂ​ട്

ഗി​രീ​ഷ് പ​രു​ത്തി​മ​ഠം
Published: October 1, 2026 01:31 AM IST | Updated: October 1, 2026 01:31 AM IST

വ​യോ​ജ​ന​ങ്ങ​ള്‍ പ​ക​ല്‍​വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളോ​ടൊ​പ്പം.

നെ​യ്യാ​റ്റി​ന്‍​ക​ര: ആ​യു​സി​ന്‍റെ പു​സ്ത​ക​ത്തി​ല്‍ പ്രാ​യം 85 ക​ഴി​ഞ്ഞ ക​ന​ക​മ്മ.. പ​ഴ​യ ഗാ​ന്ധി​പാ​ട്ട് ഒ​രു വ​രി പോ​ലും തെ​റ്റാ​തെ ആ​ല​പി​ക്കു​ന്ന ശ്രീ​മ​തി. ഇ​ങ്ങ​നെ നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യു​ടെ പു​ത്ത​ന​ന്പ​ലം വാ​ര്‍​ഡി​ലെ സാ​യം​പ്ര​ഭ മാ​തൃ​കാ പ​ക​ല്‍​വീ​ട്ടി​ലെ അ​മ്മ​മാ​രെ​ക്കു​റി​ച്ച് പ​റ​യാ​നേ​റെ.... രാ​വി​ലെ പ​ത്തു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലുവ​രെ പ​ര​സ്പ​രം വ​ര്‍​ത്ത​മാ​നം പ​റ​ഞ്ഞും വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കി​ട്ടു​മൊ​ക്കെ അ​വ​ര്‍ ജീ​വി​ത​പ്ര​യാ​ണം ഉ​ത്സാ​ഹ​ത്തോ​ടെ തു​ട​രു​ക​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ സാ​യം​പ്ര​ഭ പ​ക​ല്‍​വീ​ടാ​ണ് ന​ഗ​ര​സ​ഭ​യി​ലെ പു​ത്ത​ന​ന്പ​ലം വാ​ര്‍​ഡി​ല്‍ 2018-ല്‍ ​ആ​രം​ഭി​ച്ച​ത്. പ​ള്ളി​ച്ച​ല്‍, പൂ​വ​ച്ച​ല്‍, മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഏ​ഴ് സാ​യം​പ്ര​ഭ പ​ക​ല്‍​വീ​ടു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. പ​ദ്ധ​തി ആ​വി​ഷ്ക​ര​ണ​വും സാ​ന്പ​ത്തി​ക സ​ഹാ​യ​വും നി​ര്‍​വ​ഹി​ക്കു​ന്ന​ത് സാ​മൂ​ഹ്യ​നീ​തി വ​കു​പ്പും ന​ട​ത്തി​പ്പ് ചു​മ​ത​ല ഹെ​ല്‍​പ്പേ​ജ് ഇ​ന്ത്യയു​മാ​ണ്.
ന​ഗ​ര​സ​ഭ​യി​ലെ പ​ക​ല്‍​വീ​ട് ഏ​ക മാ​തൃ​കാ സാ​യം​പ്ര​ഭ ഹോം ​ആ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ നി​ന്നു​ള്ള 21 പേ​രാ​ണ് നി​ല​വി​ലെ അം​ഗ​ങ്ങ​ള്‍. അ​ക്കൂ​ട്ട​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മാ​ത്ര​മാ​ണ് പു​രു​ഷ​ന്മാ​ര്‍. പ​ക​ല്‍​വീ​ടി​ന്‍റെ വാ​ഹ​ന​ത്തി​ലാ​ണ് വ​യോ​ജ​ന​ങ്ങ​ള്‍ രാ​വി​ലെ വ​രു​ന്ന​തും വൈ​കു​ന്നേ​രം തി​രി​കെ പോ​കു​ന്ന​തും. ഞാ​യ​റാ​ഴ്ച​യും മ​റ്റ് അ​വ​ധി ദി​ന​ങ്ങ​ളും പ​ക​ല്‍​വീ​ടി​നും ബാ​ധ​ക​മാ​ണ്. എ​ന്നാ​ല്‍ അ​വ​ധി​യേ വേ​ണ്ടാ എ​ന്ന നി​ല​പാ​ടാ​ണ് പ​ക​ല്‍​വീ​ട്ടി​ലെ വ​യോ​ജ​ന സൗ​ഹൃ​ദ​ങ്ങ​ള്‍​ക്കെ​ല്ലാം. പ​ക​ല്‍​വീ​ട്ടി​ലെ​ത്തി​യാ​ല്‍ ആ​രും വെ​റു​തെ ഇ​രി​ക്കാ​റി​ല്ല. പ​ല​ര്‍​ക്കും പ​ല ത​ര​ത്തി​ലു​ള്ള അ​ഭി​രു​ചി​യാ​ണ്. ചി​ല​ര്‍ പൂ​ന്തോ​ട്ട പ​രി​പാ​ല​ന​ത്തി​ല്‍ മു​ഴു​കും. ചി​ല​ര്‍​ക്ക് ക്രാ​ഫ്റ്റി​ലാ​ണ് താ​ത്പ​ര്യം. ആ​വും​വി​ധം ആ​ക​ര്‍​ഷ​ക​മാ​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ ത​യാ​റാ​ക്കു​ക​യും ചെ​യ്യും.

പ​ക​ല്‍​വീ​ട്ടി​ലെ അം​ഗ​ങ്ങ​ള്‍​ക്ക് നൈ​പു​ണ്യ പ​രി​ശീ​ല​വും യോ​ഗാ പ​രി​ശീ​ല​ന​വും ന​ല്‍​കാ​റു​ണ്ടെ​ന്ന് മാ​നേ​ജ​ര്‍ എ​സ്. അ​നീ​ഷ് ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. മാ​സ​ത്തി​ല്‍ ര​ണ്ടു ത​വ​ണ വ​യോ​മി​ത്രം പ​ദ്ധ​തി പ്ര​കാ​രം അ​ലോ​പ്പ​തി ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ല​ഭി​ക്കു​ന്നു. താ​ലൂ​ക്ക് ആ​യു​ര്‍​വേ ആ​ശു​പ​ത്രി​യി​ലെ​യും ഹോ​മി​യോ ആ​ശു​പ​ത്രി​യി​ലെ​യും ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​ന​വും പ്രാ​പ്ത​മാ​ണ്. മാ​നേ​ജ​ര്‍, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്, പാ​ച​ക​ത്തി​നും ശു​ചീ​ക​ര​ണ​ത്തി​നു​മു​ള്ള സ്റ്റാ​ഫ് എ​ന്നി​വ​രാ​ണ് പ​ക​ല്‍​വീ​ട്ടി​ലെ ജീ​വ​ന​ക്കാ​ര്‍. പ​ക​ല്‍​വീ​ടി​നു സ​മീ​പ​ത്തെ താ​മ​സ​ക്കാ​രാ​യ വ​യോ​ജ​ന​ങ്ങ​ള്‍​ക്കും കൂ​ടി ഇ​വി​ടു​ത്തെ ഫി​സി​യോ തെ​റാ​പ്പി സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഗു​ണ​ക​ര​മാ​കുന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up