x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ മ​ല​യാ​ളവേ​ദി വാ​ർ​ഷി​കാ​ഘോ​ഷം

വെബ് ഡെസ്ക്
Published: October 1, 2026 01:58 AM IST | Updated: October 1, 2026 01:58 AM IST

മ​ല​യാ​ളവേ​ദി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷം വി.​എ​സ്. ജോ​യ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ത്ത​ന​ങ്ങാ​ടി: പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ മ​ല​യാ​ള വേ​ദി​യു​ടെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. കോ​ള​ജ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി വി.​എ​സ്. ജോ​യ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ പ്രി​ൻ​സി​പ്പ​ലും സി​എ​ഫ്ഐ​സി പ്രൊ​വി​ൻ​ഷ്യ​ൽ സൂ​പ്പ​രി​യ​റു​മാ​യ ഫാ. ​ജോ​സ്മാ​ത്യു പാ​റ​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ ശ്രീ​ഹ​രി മാ​ങ്ങാ​ട്ടും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ​പാ​ട്ട്, മ​ല​യാ​ള വേ​ദി​നൃ​ത്ത സം​ഘ​ത്തി​ന്‍റെ ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, മ​ല​യാ​ള മാ​ധു​രി ഓ​ർ​ക്കാ​സ്ട്ര​യു​ടെ ഗാ​ന​മേ​ള എ​ന്നി​വ അ​ര​ങ്ങേ​റി.

ഫാ. ​ന​ന്നം പ്രേം​കു​മാ​ർ (പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ), കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഡെ​ന്നി ചോ​ല​പ്പി​ള്ളി​ൽ, ഫാ. ​അ​ജോ ആ​ന്‍റ​ണി (അ​ഡ്മി​നി​സ്്ര​ടേ​റ്റ​ർ മോ​ണ്ടി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ), അ​നി​ൽ പു​ലി​പ്ര (പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്), കു​ഞ്ഞി​മൊ​യ്തീ​ൻ (വാ​ർ​ഡ് മെം​ബ​ർ), ഫാ. ​ചാ​ക്കോ കൊ​ച്ചു​പ​റ​ന്പി​ൽ (അ​ഡ്മി​നി​സ്്ര​ടേ​റ്റ​ർ സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്), ഫാ. ​സ്റ്റെ​ഫി​ൻ (വൈ​സ് പ്രി​ൻ​സി​പ്പ​ൽ, സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്), ഷി​ബു ചെ​റി​യാ​ൻ (പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ്), ഷി​ജി​ൽ പ്ര​സാ​ദ്, (സ്റ്റാ​ഫ് സെ​ക്ര​ട്ട​റി), കെ.​പി. ബി​ജി (മ​ല​യാ​ള​വേ​ദി ക​ണ്‍​വീ​ന​ർ), മു​ന​വീ​ർ ബാ​സി​ൽ (യു​യു​സി) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up