x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്പൂ​രി സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സിൽ ല​ഹ​രി​ക്കെ​തിരേ "സ​ഹ​പാ​ഠി​ക്ക് ഒ​രു ക​ത്ത്'

വെബ് ഡെസ്ക്
Published: October 1, 2026 01:28 AM IST | Updated: October 1, 2026 01:28 AM IST

ക​ത്തു​ക​ളു​മാ​യി അ​മ്പൂ​രി സെന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻഡഫി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥിക​ൾ.

അ​മ്പൂ​രി : ല​ഹ​രി​ക്കെ​തി​രെ വി​ദ്യാ​ർ​ത്ഥി​ക​ളി​ലും സ​മൂ​ഹ​ത്തി​ലും അ​വ​ബോ​ധം വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ച​ങ്ങ​നാ​ശ്ശേ​രി കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ്മെ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ, അ​മ്പൂ​രി സെ​ന്റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ന്റ​റി സ്കൂ​ളി​ൽ 'സ്നേ​ഹ​പൂ​ർ​വ്വം ന​ന്മ​യ്ക്ക്' -ല​ഹ​രി​ക്കെ​തി​രെ സ​ഹ​പാ​ഠി​ക്ക് ഒ​രു ക​ത്ത്, സെ​പ്റ്റം​ബ​ർ 30 ന് ​ഉ​ച്ച​യ്ക്ക് 12:30 ന് ​സം​ഘ​ടി​പ്പി​ച്ചു . ച​ങ്ങ​നാ​ശ്ശേ​രി കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ്മെ​ൻ​റ് കീ​ഴി​ലു​ള്ള 64 സ്കൂ​ളി​ലെ 23,000 കു​ട്ടി​ക​ൾ മ​റ്റ് സ്കൂ​ളു​ക​ളി​ലെ ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​ക​ൾ​ക്ക് ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ൽ​കു​ന്ന ക​ത്തു​ക​ൾ എ​ഴു​തി അ​യ​ച്ചു.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ബ​ഹു.​സി​സ്റ്റ​ർ സൂ​സ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​സി​സ്റ്റ​ന്റ് സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ന​വീ​ൻ മാ​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ​ര​വി​ള റെ​യി​ഞ്ച് സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ശ്രീ​മ​തി ശ്രീ​ജ എ​സ് മാ​തൃ​ക ക​ത്ത് പ്ര​കാ​ശ​നം ചെ​യ്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ൾ എ​ഴു​തി ത​യ്യാ​റാ​ക്കി​യ ക​ത്തു​ക​ൾ ത​പാ​ൽ വ​കു​പ്പ് പ്ര​തി​നി​ധി ശ്രീ​മ​തി അ​ശ്വ​തി സ്വീ​ക​രി​ച്ച് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ശ്രീ​മ​തി അ​നു​മോ​ൾ എ ​ജെ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up