x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണ​ത്തി​ന്‍റെ മു​ഖം പാ​വ​പ്പെ​ട്ട​വ​രു​ടേ​താ​ക​ണം: സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ

വെബ് ഡെസ്ക്
Published: October 1, 2026 01:32 AM IST | Updated: October 1, 2026 01:32 AM IST

മ​ഹാ​ത്മാ​ഗാ​ന്ധി പ​ഠ​ന ക്യാ​മ്പ് സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും പാ​വ​പ്പെ​ട്ട​വ​രെ മു​ന്നി​ൽ​ക്ക​ണ്ടു വേ​ണം ഭ​ര​ണ​വും വി​ക​സ​ന പ​ദ്ധ​തി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്യേ​ണ്ട​തെ​ന്നു സ്പീ​ ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗാ​ന്ധി ദ​ർ​ശ​നം സാ​ധാ​ര​ണ​ക്കാ​ർ​ക്കു വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം തു​ട​ർ​ന്നു പ​റ​ഞ്ഞു.

കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി സം​സ്ഥാ​ന ക​മ്മി​റ്റി തി​രു​വ​ന​ന്ത​പു​രം മി​ത്രാ​നി​കേ​ത​ൻ സി​റ്റി സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച മ​ഹാ​ത്മാ​ഗാ​ന്ധി പ​ഠ​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡോ. ​എം.സി.​ ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. മ​ന്ത്രി​മാ​രാ​യ പി.​സി. വി​ഷ്ണു​നാ​ഥ് , ടി. ​സി​ദ്ദി​ഖ്, കെ.​എ. തു​ള​സി, എം.​എം. ഹ​സ​ൻ എ​ന്നി​വ​ർ വി​വി​ധ സെ​മി​നാ​റു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​അ​ജി​ത​ൻ മേ​നോ​ത്ത്, ട്ര​ഷ​റ​ർ എം.​എ​സ് ഗ​ണേ​ശ​ൻ, ഡോ. ​ടി.എ​സ്. ജോ​യി, രാ​ജാ​റാം, ജെ.എ​സ്. അ​ടൂ​ർ, എ​സ്. സു​രേ​ഷ്, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ വ​ട്ടി​യൂ​ർ​ക്കാ​വ് ര​വി എ​ക്സ് എം​എ​ൽ​എ, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, കെ.ജി. ബാ​ബു​രാ​ജ്, ബി​നു എ​സ്. ചെ​ക്കാ​ല​യി​ൽ, ഡോ. ​ഗോ​പീ മോ​ഹ​ൻ, പ​ന​ങ്ങോ​ട്ടു​കോ​ണം വി​ജ​യ​ൻ, എം.​പി. ജോ​ർ​ജ്, മാ​മ്പു​ഴ​ക്ക​രി വി.​എ​സ് ദി​ലീ​പ് കു​മാ​ർ, കെ.എ​സ്. ബീ​ന, പി. സ​ജീ​വ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up