x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാ​ലു​മു​ഖം ജ​യ​മാ​താ യു​പി സ്കൂ​ളി​ൽ "സ്നേ​ഹ​പൂ​ർ​വം ന​ന്മ​യ്ക്ക്' പ​ദ്ധ​തി

വെബ് ഡെസ്ക്
Published: October 1, 2026 01:29 AM IST | Updated: October 1, 2026 01:29 AM IST

"സ്നേ​ഹ​പൂ​ർ​വം ന​ന്മ​യ്ക്ക്' പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെയ്യുന്നു.

തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ​യു​ള്ള ജാ​ഗ്ര​ത​യും പോ​രാ​ട്ട​വും ശ​ക്ത​മാ​ക്കു​ന്ന​തി​ന​ന്‍റെ ഭാ​ഗ​മാ​യി ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​യോ​ട് സ​ഹ​ക​രി​ച്ചു ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് ആ​വി​ഷ്ക​രി​ച്ച തൂ​ഫാ​ൻ പ്രോ​മാ​ക്സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൂ​ട്ടു​കാ​ർ​ക്ക് ക​ത്ത​യ​ക്കു​ന്ന "സ്നേ​ഹ​പൂ​ർ​വം ന​ന്മ​യ്ക്ക്' എ​ന്ന പ​രി​പാ​ടി ഡാ​ലു​മു​ഖം ജ​യ​മാ​താ യു​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.
ഫാ. ​സ​നൂ​പ് മു​ത്തു​മാ​കു​ഴി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ടി​ന്‌​റു തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. പാ​റ​ശാ​ല സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡാ​ൽ​മു​ഖം വാ​ർ​ഡ് മെ​മ്പ​ർ ശ ​ജ്ഞാ​ന​ദാ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ ലീ​ഡ​ർ മാ​സ്റ്റ​ർ എ​സ്.​ബി. ഏ​ബ​ൽ പ്ര​തീ​കാ​ത്മ​ക ക​ത്ത് ഡാ​ലു​മു​ഖം പോ​സ്റ്റ് മാ​സ്റ്റ​ർ ഹ​ർ​ഷ​യ്ക്ക് കൈ​മാ​റി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up