ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിന്റെ പരിധിയില്‍ ദേശീയപാത 66 ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി 42 നടപ്പാലങ്ങള്‍ (എഫ്ഒബി) സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചതായി കെ.സി. വേണുഗോപാല്‍ എം.പി. അറിയിച്ചു. ഭാരത്മാല പരിയോജന പദ്ധതി പ്രകാരം ഇപിസി മാതൃകയില്‍ ദേശീയപാത 66-ല്‍ പറവൂര്‍ മുതല്‍ കൊറ്റുകുളങ്ങര വരെയുള്ള ഭാഗത്ത് 18 നടപ്പാലങ്ങളും ആലപ്പുഴ മുതല്‍ തുറവൂര്‍ വരെയുള്ള ഭാഗത്ത് 18 ഉം കായംകുളം മുതൽ കരുനാഗപ്പള്ളി വരെ ആറും നടപ്പാലങ്ങളുമാണ് നിര്‍മിക്കുക.
ഷാഹിദാർ മസ്ജിദിന് സമീപം, കായംകുളം, ടെക്സ്മോയ്ക്ക് സമീപം, ചൈതന്യ ഐ ഹോസ്പിറ്റലിന് സമീപം, കൃഷ്ണപുരം, കാപുരം, മഹീന്ദ്ര ഷോറൂമിന് സമീപം, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, പുന്നപ്ര യുപി സ്കൂൾ, ആലപ്പുഴ മെഡിക്കല്‍ കോളജ്, കാക്കാഴം ഗവ.എച്ച്എസ്എസ് സ്കൂൾ, കരൂര്‍ ജംഗ്ഷന്, ശ്രീനാരായണ മെമ്മോറിയല്‍ സ്കൂള്‍ പുറക്കാട്, മാതേരി മിഷന് ആശുപത്രി പുറക്കാട്, സെന്റ് തോമസ് സ്കൂള്‍ കൊട്ടാരവളവ്, കാണുകാളിപ്പാലം, കരുവാറ്റ ടി.ബി. ജംഗ്ഷന്, ദാനപാടി കെയര്ക്രാഫ്റ്റ് ആശുപത്രി, ആര്.കെ. ജംഗ്ഷന്ശാന്തിഗിരി ആശുപത്രി, മളിയേക്കല്‍ ജംഗ്ഷന് പത്തിയൂര്‍ക്കാല, കരീലക്കുളങ്ങര ജംഗ്ഷന്, അറവുകാട് ഹൈസ്കൂൾ, പുന്നപ്ര പൂന്തല, കരുവാറ്റ എന്‍എസ്എസ് സ്കൂള്‍ എന്നിവിടങ്ങളിലാണ് നടപ്പാലങ്ങള്‍ സ്ഥാപിക്കുക. കൂടാതെ, മൂന്ന് സ്ഥലങ്ങളില്‍ സ്ഥലത്തിന്റെ സാഹചര്യം പരിഗണിച്ച് നേരത്തെ നിശ്ചയിച്ചിരുന്ന ഇടങ്ങള്‍ക്ക് സമീപത്തേക്ക് നടപ്പാലങ്ങളുടെ സ്ഥാനം മാറ്റിയിട്ടുണ്ടെന്നും ദേശീയപാത അഥോറിറ്റി കെ.സി. വേണുഗോപാല്‍ എം.പിയെ അറിയിച്ചു.
Tags : NattuVishesham DistrictNews