കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് എടത്വ യൂണിറ്റ് കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം എടത്വ സെന്റ് ജോര്‍ജ് ഫെറോനാ പള്ളി വികാരി ഫാ. ജോസഫ് കളരിക്കല്‍ നി
എടത്വ: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് എടത്വ യൂണിറ്റ് കുടുംബ സംഗമം നടന്നു. എടത്വ സെന്റ് ജോര്‍ജ് ഫെറോനാ പള്ളി വികാരി ഫാ. ജോസഫ് കളരിക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി.വി. നാരായണമേനോന്, വൈസ് പ്രസിഡന്റ് ഫാന്‍സി മാത്യു, ജോയിന്റ് സെക്രട്ടറി ടി.പി. തങ്കപ്പന്, ട്രഷറര്‍ ഒ.സി. തോമസ്, കെഎസ്എസ്പിയു ചമ്പക്കുളം ബ്ലോക്ക് കമ്മിറ്റി അംഗം അഡ്വ. ഐസക് രാജു, സെബാസ്റ്റ്യന്‍ ജോസഫ് പുത്തന്‍പറമ്പില്‍, എന്‍.സി. ഗ്രേസി എന്നിവര്‍ പ്രസംഗിച്ചു.
ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ മൂവ്മെന്റ് ഏര്‍പ്പെടുത്തിയ കര്‍ഷക ശ്രേഷ്ഠന് അവാര്‍ഡ് നേടിയ ബാബു കൊഴുപ്പക്കളത്തെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.
Tags : NattuVishesham DistrictNews