x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​മ്മ്യൂ​ണി​സ​ത്തി​ന്‍റെ സു​ഗ​ന്ധ​മ​ല്ല, ബൂ​ർ​ഷ്വ​ക​ളു​ടെ ദു​ർ​ഗ​ന്ധ​മാ​ണ് സി​പി​എ​മ്മി​ല്‍ ഇ​പ്പോ​ഴു​ള്ള​തെ​ന്ന് ജി. ​സു​ധാ​ക​ര​ന്‍

വെബ് ഡെസ്ക്
Published: October 1, 2026 01:07 AM IST | Updated: October 1, 2026 01:07 AM IST

ആ​ര്‍​എം​പി​ഐ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ർ​ത്ത​ല​യി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ ജി. ​സു​ധാ​ക​ര​ൻ എം​എ​ല്‍​എ പ്ര​സം​ഗി​ക്കു​ന്നു.

ചേ​ർ​ത്ത​ല: സി​പി​എം നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ചേ​ർ​ത്ത​ല​യി​ൽ ആ​ര്‍​എം​പി​ഐ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രാ​യ ജി. ​സു​ധാ​ക​ര​നും കെ.​കെ. ര​മ​യ്ക്കും ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ലാ​ണ് ജി. ​സു​ധാ​ക​ര​ന്‍ സി​പി​എ​മ്മി​നെ​തി​രേ തു​റ​ന്ന​ടി​ച്ച​ത്.

ഉ​ടു​തു​ണി​ക്ക് മ​റു​തു​ണി​യി​ല്ലാ​തെ ന​ട​ന്ന​വ​ർ ഇ​പ്പോ​ൾ സ​മ്പ​ന്ന​രാ​ണ്. പി​ണ​റാ​യി വി​ജ​യ​ൻ തീ​ക്കൊ​ള്ളി കൊ​ണ്ട് ത​ല ചൊ​റി​യു​ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് ഇ​ല​ക്ഷ​നി​ൽ നി​ന്നാ​ൽ പോ​ലും ജ​യി​ക്കാ​ത്ത​വ​നാ​ണ് ച​ന്ദ്ര​ബാ​ബു. അ​യാ​ളു​ടെ​യും സ​ഹോ​ദ​ര​ന്‍റെ​യും സ്വ​ത്ത് എ​ന്താ​ണെ​ന്ന് നാ​ട്ടു​കാ​രോ​ട് ചോ​ദി​ച്ചാ​ൽ മ​തി. ക​മ്മ്യൂ​ണി​സ​ത്തി​ന്‍റെ സു​ഗ​ന്ധം സി​പി​എ​മ്മി​ൽ ഇ​പ്പോ​ഴി​ല്ല. ഒ​രു​കൂ​ട്ടം ബൂ​ർ​ഷ്വ​ക​ളു​ടെ ദു​ർ​ഗ​ന്ധ​മാ​ണ് ഉ​ള്ള​ത്. 45,000 പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ സ്വ​ത്ത് പ​രി​ശോ​ധി​ച്ചി​ട്ട് എ​ന്ത് ചെ​യ്യാ​നാ​ണെ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തി ആ​ർ​ക്കും അ​ന​ധി​കൃ​ത സ്വ​ത്തി​ല്ലെ​ന്ന് പ്ര​മേ​യം പാ​സാ​ക്കാ​നാ​ണോ ഉ​ദ്ദേ​ശ​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

വി​ജ​യ​രാ​ഘ​വ​ന് പൊ​ളി​റ്റ് ബ്യൂ​റോ​യി​ൽ എ​ത്താ​ൻ ക​ഴി​യു​മെ​ങ്കി​ൽ ത​നി​ക്കും എ​ത്താ​മാ​യി​രു​ന്നു​വെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ സ്ഥാ​നം വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ ആ​ളാ​ണ് താ​നെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് സാം​സ്കാ​രി​ക കേ​ര​ളം മ​റ​ക്കി​ല്ല.

ഇ​ന്ന് വ​രെ സി​പി​എം ഇ​ക്കാ​ര്യ​ത്തി​ല്‍ മാ​പ്പ് പ​റ​ഞ്ഞി​ട്ടി​ല്ല. പി​ണ​റാ​യി​ക്ക് മാ​ർ​ക്സി​സ്റ്റ് ടെ​ക്നോ​ള​ജി അ​റി​യി​ല്ല, അ​റി​യു​ന്ന​ത് പ​ക​യും പ്ര​തി​കാ​ര​വും മാ​ത്ര​മാ​ണെ​ന്നും സീ​സ​റി​നെ അ​വ​സാ​നം കു​ത്തി​യ​ത് ബ്രൂ​ട്ട​സാ​ണെ​ന്നും ഈ ​ഭ്രാ​ന്ത​ൻ മ​നോ​ഭാ​വം രാ​ഷ്ട്രീ​യ​ക്കാ​ർ​ക്ക് പാ​ടി​ല്ലെ​ന്നും ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് മു​ന്‍​വ​ശം ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി വ​യ​ലാ​ര്‍ സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍. വേ​ണു​വും കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം കെ.​കെ. ര​മ എം​എ​ല്‍​എ​യും പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം പാ​തി​ര​പ്പ​ള്ളി ജം​ഗ്ഷ​ന് സ​മീ​പ​മു​ള്ള ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up