x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​ഭാ​ഷ​ക​ര്‍​ക്കു നേ​രേ​യു​ണ്ടാ​യ ആക്ര​മ​ണത്തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധ​വും കോ​ട​തി ബ​ഹി​ഷ്‌​ക​ര​ണ​വും

വെബ് ഡെസ്ക്
Published: October 1, 2026 01:14 AM IST | Updated: October 1, 2026 01:14 AM IST

അ​ഭി​ഭാ​ഷ​ക​ര്‍​ക്കു നേ​രേ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​നെ​തി​രേ ചേ​ര്‍​ത്ത​ല കോ​ട​തി​യി​ല്‍ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ്മേ​ള​നം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​

ചേ​ര്‍​ത്ത​ല: കേ​സി​ന്‍റെ ഭാ​ഗ​മാ​യി സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ അ​ഭി​ഭാ​ഷ​ക​ര്‍​ക്കു​ന​രേ​യു​ണ്ടാ​യ ആ​ക്ര​മണ​ത്തി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം. അ​ഭി​ഭാ​ഷ​ക​യാ​യ പ​ള്ളി​പ്പു​റം പേ​ര​ക്ക​ല്‍ അ​ഞ്ജ​ന​യു​ടെ വീ​ട്ടി​ന്‍റെ മ​തി​ല്‍ പൊ​ളി​ച്ച സം​ഭ​വ​ത്തി​ല്‍ ഹ​ര്‍​ജി ന​ല്‍​കു​ന്ന​തി​നു സ്ഥ​ലം സൗ​ര്‍​ശി​ക്കാ​നെ​ത്തി​യ അ​ഭി​ഭാ​ഷ​ക​ര്‍​ക്കു നേ​രേ അ​ക്ര​മം ന​ട​ന്ന​താ​യാ​ണ് പ​രാ​തി. അ​ഡ്വ. രാ​ജ് ക​മ​ൽ, അ​ഡ്വ. ശ്രീ​ജി​ത്ത്, അ​ഡ്വ. അ​ഞ്ജ​ന അ​നി​ല്‍​കു​മാ​ർ, അ​ഞ്ജ​ന​യു​ടെ അ​ച്ഛ​ന്‍ അ​നി​ല്‍​കു​മാ​ർ, അ​മ്മ ജ​യ​ശ്രീ എ​ന്നി​വ​രാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ര്‍ ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 6.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ അ​ഭി​ഭാ​ഷ​ക​രെ പൊ​ലി​സെ​ത്തി​യാ​ണ് പ്ര​ദേ​ശ​ത്തു നി​ന്നു ര​ക്ഷി​ച്ച​ത്.

നാ​ലു​പേ​ര്‍​ക്കെ​തി​രേ പൊ​ലി​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ ചേ​ര്‍​ത്ത​ല​യി​ല്‍ അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി ബ​ഹി​ഷ്‌​ക​രി​ച്ചു പ്ര​തി​ഷേ​ധി​ച്ചു. ഇ​തൊ​ടൊ​പ്പം ആ​ല​പ്പു​ഴ​യി​ലും എ​റ​ണാ​കു​ള​ത്തു​മ​ട​ക്കം സം​സ്ഥാ​ന​ത്തെ വി​വി​ധ കോ​ട​തി​ക​ളി​ല്‍ ബ​ഹി​ഷ്‌​ക​രി​ച്ചും പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തി​യും അ​ഭി​ഭാ​ഷ​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചു. അ​ക്ര​മി​ക​ളെ അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ചേ​ര്‍​ത്ത​ല​യി​ല്‍ കോ​ട​തി ബ​ഹി​ഷ്‌​ക​രി​ച്ച അ​ഭി​ഭാ​ഷ​ക​ര്‍ പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ന​ട​ത്തി. ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ലി​യു​ടെ ഭാ​ഗ​മാ​യെ​ത്തി​യ അ​ഭി​ഭാ​ഷ​ക​ര്‍​ക്കു നേ​രേ​യു​ണ്ടാ​യ അ​ക്ര​മ​ത്തെ നി​സാ​ര​വ​ത്ക​രി​ക്കു​ന്ന നി​ല​പാ​ടാ​ണ് പൊ​ലി​സ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ചേ​ര്‍​ത്ത​ല ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

മ​ണ​ല്‍ മാ​ഫി​യാ സം​ഘ​ങ്ങ​ളാ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ൽ. ഇ​വ​രെ അ​റ​സ്റ്റു​ചെ​യ്തി​ല്ലെ​ങ്കി​ല്‍ പൊ​ലി​സ് സ്‌​റ്റേ​ഷ​നി​ലേ​ക്കു മാ​ര്‍​ച്ചു ന​ട​ത്തു​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. തോ​മ​സ് ജോ​സ​ഫ്, സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​പി. ധ​നേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. സു​ര​രാ​ജ്,അ​ഡ്വ. മ​രി​യാ ജ​യി​ൻ,അ​ഡ്വ. മാ​യാ​റാ​ണി എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up