ആയിഷ റഹ്മ
കോട്ടയം : 2026-ലെ സംസ്ഥാന കണ്ടലമ്മച്ചി പരിസ്ഥിതി പുരസ്കാരത്തിന് കണ്ണൂര്‍ ഇരിങ്ങല്‍ എയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷ റഹ്മ അർഹയായി. കണ്ടലമ്മച്ചി എന്ന് അറിയപ്പെടുന്ന അന്തരിച്ച കുമരകം ചേപ്പന്നക്കരി മറിയാമ്മ കുര്യന്റെ 17-ാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം. ആയിഷ തന്റെ വീട് മുതല്‍ സ്കൂള്‍ വരെ പാതയരികില്‍ വൃക്ഷത്തൈനട്ട് പരിപാലിക്കുന്നു.
5001 രൂപയും പ്രശസ്തി ഫലകവും സര്‍ട്ടിഫിക്കറ്റും വൃക്ഷത്തൈയും അടങ്ങുന്നതാണ് അവാര്‍ഡ്. ഇരിങ്ങല്‍ യു പി സ്കൂളില്‍ 15നു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ആയിഷ റഹ്മയ്ക്കു കൈമാറുമെന്ന് കണ്ടലമ്മച്ചിയുടെ മകന് ജോബി കുര്യന്, വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബിനു, കോ ഓര്‍ഡിനേറ്റര്‍ ഗോപകുമാര്‍ കങ്ങഴ എന്നിവര്‍ അറിയിച്ചു.
Tags : NattuVishesham DistrictNews