മക്കരപ്പറമ്പ ഗൈന്‍ അക്കാദമിയുടെ വൈബ് ഓണാഘോഷത്തില്‍ മരപ്പൊടി ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ ഒരുക്കിയ പരിസ്ഥിതി സൗഹൃദ പൂക്കളം.
മക്കരപ്പറമ്പ: പൂക്കളുടെ വില കുതിച്ചുയരുമ്പോഴും ഓണാഘോഷത്തിന്റെ മാറ്റുകുറയരുതെന്ന സന്ദേശവുമായി മരപ്പൊടിയില്‍ പൂക്കളമൊരുക്കി വേറിട്ട മാതൃക തീര്‍ത്ത് മക്കരപ്പറമ്പ ഗൈന്‍ അക്കാദമിയിലെ വിദ്യാര്‍ഥികള്‍. കേരള സ്റ്റേറ്റ് റൂട്രോണിക്സ് പഠനകേന്ദ്രമായ അക്കാദമി ആറങ്ങോട്ട് ശിവക്ഷേത്രം ഊട്ടുപുരയില്‍ സംഘടിപ്പിച്ച വൈബ് ഓണം ആഘോഷത്തിലാണ് പ്രകൃതിസൗഹൃദ പൂക്കളം പ്രധാന ആകര്‍ഷണമായത്.
ഓണവിപണിയില്‍ പൂവില വര്‍ധിച്ച സാഹചര്യത്തിലാണ് പരമ്പരാഗത രീതിക്ക് പകരം മരപ്പൊടി ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ പൂക്കളം തീര്‍ത്തത്. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഫൗസിയ പെരുമ്പള്ളി മുഖ്യാതിഥിയായി.
പഞ്ചായത്ത് അംഗം സുഹറാബി കാവുങ്ങല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ്് അക്രം ചൂണ്ടയില്‍, മണ്ഡലം സെക്രട്ടറി മുല്ലപ്പള്ളി അനീസുദ്ദീന്‍, ഗവണ്‍മെന്റ്് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അബ്ബാസ് കുറ്റിപ്പുളിയന്, അക്കാദമി ഡയറക്ടര്‍മാരായ ഷബ്ന തുളുവത്ത്, ആദില്‍ തുളുവത്ത് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham Local News flowers forest