പാലാ: സാങ്കേതികവിദ്യയും നൂതന ടെക്നോളജികളും അനുനിമിഷം വളരുന്ന കാലഘട്ടത്തില്‍ ഒട്ടേറെ സാധ്യതകള്‍ പുതുതലമുറയ്ക്കു മുന്നിലുണ്ടെന്നും അവ നേടിയെടുക്കാന്‍ കഴിയത്തക്കവിധം വിദ്യാര്‍ഥികള്‍ സ്വയം പ്രാപ്തരാകണമെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് പ്രോ വൈസ് ചാന്‍സിലര്‍ ഡോ. കുരുവിള ജോസഫ്. പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജിലെ വിജയദിനാഘോഷത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കോളജ് മാനേജര്‍ മോണ്‍. ഡോ. ജോസഫ് തടത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ടോജി തോമസ,് മുന്‍ പ്രിന്‍സിപ്പല്‍, ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ .സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. തോമസ് വി. മാത്യു, പരീക്ഷാ കണ്ട്രോളര് ഡോ. ബാബു ജോസ്, അക്കാദമിക് ഡീന്‍ ഡോ. കെ.സി. ബിജു, റിസര്‍ച്ച് ഡീന്‍ ഡോ. ജിന്സണ് പി. ജോസഫ്, സ്റ്റുഡന്റ്സ് ഡീന്‍ ബോബി സൈമണ്‍, അസിസ്റ്റന്റ് ഡീന്‍ ഓഫ് സ്റ്റുഡന്റ്സ് അഫയേഴ്സ് ശില്പ മാത്യു, എസ്ക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജയേഷ് ആന്റണി, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി അലന് സഖറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ പിഎച്ച്ഡി കരസ്ഥമാക്കിയവര്‍ക്കും റാങ്ക് ജേതാക്കള്‍ക്കും പ്രത്യേക പുരസ്കാരങ്ങള്‍ നല്കി.
Tags : Students should Nattuvishesham District news