x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​കൃ​തം മെ​ഗാ മെ​ഡി​ക്ക​ൽ ക്യാന്പ്: 23 പേ​ർ​ക്ക് ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ൽ​കും

വെബ് ഡെസ്ക്
Published: August 18, 2026 10:13 PM IST | Updated: August 18, 2026 10:13 PM IST

പ്രതീകാത്മക ചിത്രം

ഹ​രി​പ്പാ​ട്: ര​മേ​ശ് ചെ​ന്നി​ത്ത​ല നേ​തൃ​ത്വം ന​ൽ​കു​ന്ന സു​കൃ​തം ഹ​രി​പ്പാ​ടും ക​ല്ലി​ശേ​രി ഡോ.​ കെ.​എം. ചെ​റി​യാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സൂ​പ്പ​ർ സ്പെ​ഷ്യ​ൽ​റ്റി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാന്പിൽ ആ​യി​ര​ത്തോ​ളം പേ​ർ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കി. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 23 പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തും. ക്യാന്പിൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ രോ​ഗി​ക​ൾ​ക്കും തു​ട​ർ​ചി​കി​ത്സ​യും സൗ​ജ​ന്യ​മാ​ണ്.

റേ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​രോ​ഹി​ത് ചെ​ന്നി​ത്ത​ല ക്യാന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​കൃ​തം ചെ​യ​ർ​മാ​ൻ മു​ഞ്ഞി​നാ​ട്ട് രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ർ​ഡി​യോ​ള​ജി, ഓ​ർ​ത്തോ, ഓ​ങ്കോ​ള​ജി, നെ​ഫ്രോ​ള​ജി, നേ​ത്ര​രോ​ഗം, പീ​ഡി​യാ​ട്രി​ക്സ്, ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സു​കൃ​തം ഹ​രി​പ്പാ​ടി​നു​ള്ള പാ​ലി​യേ​റ്റീ​വ് ഉ​പ​ക​ര​ണ​ങ്ങ​ൾ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ എ​സ്.​കെ. അ​നി​യ​ൻ കൈ​മാ​റി. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സി.​എ​സ്. മോ​ഹ​ന​ൻ​പി​ള്ള, എം.​ബി.​സ​ജി, ശ്രീ​ജാ​കു​മാ​രി, ഡോ.​പി.​എ​സ്.​ശ്രീ​ശാ​ന്ത്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Medical Camp NattuVishasham DistrictNews

Recent News

Corehub Up