അഷ്റഫ്
എടക്കര: മൊബൈൽ ഫോണ് മോഷണക്കേസിലെ പ്രതി ഏഴ് വർഷത്തിനുശേഷം പോലീസിന്റെ പിടിയിലായി. അരിക്കോട് ഉഗ്രപുരം വെള്ളായനിക്കാട് ചെന്പകശേരി കോട്ടപ്പുറത്ത് അഷ്റഫ് എന്ന ഭദ്രാവതി (55) ആണ് പോത്തുകൽ പോലീസിന്റെ പിടിയിലായത്.
2019ലാണ് സംഭവം. പിന്നീട് ഒളിവിൽ പോയ ഇയാൾക്കായി പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ പെരിന്തൽമണ്ണയിൽനിന്നാണ് ഇയാൾ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.