അലക്സ്നഗർ തൂക്കുപാലത്തിൽ കാറ്റിൽവീണ മരം.
അലക്സ്നഗർ: അലക്സ്നഗർ തൂക്കുപാലത്തിൽ കാറ്റിൽ വീണ മരം രണ്ട് മാസമായിട്ടും മുറിച്ചു മാറ്റിയില്ല. ഇത് തൂക്കുപാലം ഉപയോഗിക്കുന്നവർക്കും ദുരിതമായി. കാട് കയറിയതോടെ പാലം യാത്രാ യോഗ്യമല്ലാതായി. മഴയുടെ തുടക്കത്തിൽ ഉണ്ടായ കാറ്റിലാണ് തൂക്കുപാലത്തിന് അരികി ലുള്ള കാട്ടു മരം പാലത്തിലേക്ക് വീണത്. മേയ് 11ന് പുലർച്ചെയായിരുന്നു സംഭവം.
മരം മുറിച്ചു മാറ്റാൻ നടപടി ഉണ്ടായില്ല. പാലം സംരക്ഷണ സമിതി നഗരസഭയോടും മറ്റു പരാതി പറഞ്ഞുവെങ്കിലും ആരും ചെവി കൊണ്ടില്ല. അലക്സ് നഗറിൽ പുതിയപാലം വന്നെങ്കിലും എളുപ്പം അക്കരെ എത്താൻ ഇപ്പോഴും തൂക്കുപാലം തന്നെയാണ് പ്രധാനം. അവധി ദിവസങ്ങളിലും മറ്റും റീൽസ് എടുക്കാനും അസ്തമയം ആസ്വദിക്കാനും നിരവധി പേർ ഇവിടെ എത്താറുണ്ട്.
മരം മുറിച്ചു മാറ്റി തൂക്കുപാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്തി എത്രയും വേഗം പാലം സഞ്ചാര യോഗ്യമാക്കണമെന്നാണ് തദ്ദേശവാസികളുടെ ആവശ്യം.
Tags : Nattuvishesham District News