സ്വരുമ പാലിയേറ്റീവ് കെയർ ഓണക്കിറ്റ് വിതരണോദ്ഘാടനം നസ്രത്ത്ഹിൽ തിരുക്കുടുബ പള്ളിയിൽ വിൻസെൻഷ്യൻ ആശ്രമം സുപ്പീരിയർ ഫാ. ജോമോൻ കരോട്ടുകിഴക്കേതിൽ നിർവഹിക്
കുറവിലങ്ങാട്: കരുണവറ്റാത്ത മനുഷ്യരുടെ കൂട്ടായ്മയിൽ 50 കുടുംബങ്ങൾക്ക് ഓണനാളിൽ നിറവയറുണ്ണാം. സ്വരുമ പാലിയേറ്റീവ് കെയറാണ് നാടിന്റെ മനസറിഞ്ഞ ജനകീയ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയത്. ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും കൂട്ടായ്മയും ഒരുക്കിയിരുന്നു.
നിർധനരായ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷ്യക്കിറ്റുകളും പുതുവസ്ത്രങ്ങളടങ്ങിയ ഓണക്കോടിയും സമ്മാനിച്ചാണ് സ്വരുമ പാലിയേറ്റിവ് കെയർ വേറിട്ട കരുതൽ നൽകിയത്.
ആയിരം രൂപയ്ക്ക് 20 ഇനം പലചരക്കു സാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റുകളാണ് സ്വരുമ പാലിയേറ്റിവ് വീടുകളിലെത്തിച്ചത്. ആദ്യഘട്ടത്തിൽ 50 വീടുകളിലാണ് വിതരണം നടത്തിയത്.
ഓണക്കിറ്റ് വിതരണോദ്ഘാടനം നസ്രത്ത്ഹിൽ തിരുക്കുടുംബ പള്ളിയിൽ നടന്ന ചടങ്ങിൽ സുപ്പീരിയർ ഫാ. ജോമോൻ കരോട്ടുകിഴക്കേതിൽ നിർവഹിച്ചു. സ്വരുമ പ്രസിഡന്റ് ഷിബി തോമസ് വെള്ളായിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
സ്വരുമയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി ഡി കെയർ നൽകിയ 10,000 രൂപയുടെ ധനസഹായം സ്വരുമ ഭാരവാഹികൾ ഏറ്റുവാങ്ങി.
വൈസ് പ്രസിഡന്റ് മിനിമോൾ ജോർജ് പുളിക്കേക്കര, കോ-ഓർഡിനേറ്റർ സോണിയ മാത്യു, സെക്രട്ടറി സന്തോഷ് കുറവിലങ്ങാട്, ട്രഷറർ ജോൺ സിറിയക് കരിക്കുളം, ജോയിന്റ് സെക്രട്ടറി ഷാജി പുതിയിടം എന്നിവർ പ്രസംഗിച്ചു.
മരങ്ങാട്ടുപിള്ളിയിൽ ഭക്ഷ്യക്കിറ്റിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി ഏബ്രഹാം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബെൽജി ഇമ്മാനുവൽ, പഞ്ചായത്തംഗങ്ങളായ എ. തുളസീദാസ്, ജോസ്മോൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews