വി. ശിവൻകുട്ടിയും കടകംപള്ളി സുരേന്ദനും കട്ടേല സ്കൂളിൽ.
കഴക്കൂട്ടം: കുട്ടികൾക്ക് നൽകാൻ മിഠായിയുമായി വന്ന് അധ്യാപകരുടെ കൈവശം മിഠായി പൊതികൾ നൽകി മടങ്ങി മുൻ മന്ത്രിയും മുൻ എംഎൽഎ കടകംപള്ളി സുരേന്ദ്രനും. ശ്രീകാര്യം കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ പട്ടികജാതി മോഡൽ റസിഡൻഷൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ കഴക്കൂട്ടം എംഎൽഎ വി. മുരളീധരൻ മിഠായി വിതരണം നടത്തിയ സംഭവം വിവാദമായതിനെ തുടർന്നാണ് ഇരുവരും സ്കൂളിൽ എത്തിച്ചേർന്നത്.
വിവാദത്തെ തുടർന്ന് കുട്ടികളെ ചേർത്തു നിർത്തി മിഠായി വിതരണം ചെയ്യണമെന്നും അടിമകൾക്ക് കൊടുക്കുന്ന മട്ടിൽ മിഠായി വിതരണം ചെയ്യാൻ പാടില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞിരുന്നു. സ്കൂളിന്റെ അധ്യായന സമയം തുടങ്ങിയ ശേഷമാണ് ഇരുവരും സ്കൂളിലെത്തിയത്. അതുകൊണ്ടുതന്നെ സ്കൂളിൽ പ്രവേശിക്കാൻ ഇരുവർക്കും അനുമതി ലഭിച്ചില്ല. ഇതേ തുടർന്നാണ് അധ്യാപകരുടെ കൈവശം മിഠായി പൊതികൾ നൽകി മടങ്ങിയത്.
പരിപാടിയിൽ പങ്കെടുത്ത മന്ത്രിയെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയാണ് താൻ കൈയ്യിൽ കരുതിയ മിഠായി ഡെസ്കിൽ വച്ചുനൽകിയതെന്നു ചൊവ്വാഴ്ചതന്നെ വി. മുരളീധരൻ എംഎൽഎ വിശദീകരണം നൽകിയിരുന്നുവെങ്കിലും സിപിഎം ഇക്കാര്യം രാഷ്ട്രീയ ആയുധമാക്കി മാറ്റിയെടുക്കാനുള്ള പദ്ധതിയാക്കിയതിന്റെ ഭാഗമായാണ് വി. ശിവൻകുട്ടിയുടെ സന്ദർശനമെന്നും ആക്ഷേപമുണ്ട്.
Tags : Local News Nattuvishesham Thiruvananthapuram