x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ന്ത​ൽ സു​ര​ക്ഷി​ത​മ​ല്ല, വേ​ന​ൽ​ക്കാ​ല​ത്ത് മു​ങ്ങി​മ​ര​ണം കൂ​ടു​ന്നു


Published: February 17, 2026 05:56 AM IST | Updated: February 17, 2026 05:56 AM IST

കൊ​ല്ലം: ക​ടു​ത്ത വേ​ന​ലി​ലും സം​സ്ഥാ​ന​ത്ത് മു​ങ്ങി​മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. വേ​ണ്ട​ത്ര അ​വ​ബോ​ധം ല​ഭി​ക്കാ​ത്ത​തും മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ക്കു​ന്ന​തു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണം. ഈ​വ​ർ​ഷം ര​ണ്ടു​മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് അ​മ്പ​തി​ലേ​റെ​പ്പേ​ർ മു​ങ്ങി​മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം പ​ര​വൂ​ർ പൊ​ഴി​ക്ക​ര​യി​ൽ ര​ണ്ടു​വി​ദ്യാ​ർ​ഥി​ക​ളാ​ണ് മു​ങ്ങി​മ​രി​ച്ച​ത്.

ക​ട​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ അ​യ​ത്തി​ൽ ഗാ​ന്ധി​ന​ഗ​ർ 65 ഭാ​നു​മ​തി വി​ലാ​സ​ത്തി​ൽ ബി​ബി​ൻ​രാ​ജ് (16), അ​യ​ത്തി​ൽ മ​ന​ക്ക​ര തെ​ക്ക​ത്തി​ൽ ക​ണ്ണ​ൻ​രാ​ജ് (16)എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മാ​യി ഇ​തു​മാ​റി. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ബ​ന്ധു​വി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്ക​വേ ക​ണ്ണ​ന​ല്ലൂ​ർ മു​ട്ട​യ്ക്കാ​വി​ല് മൂ​ന്നു​പേ​രാ​ണ് വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി മ​രി​ച്ച​ത്. കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ 10-ാം ക്ലാ​സു​കാ​രാ​യ ര​ണ്ടു ടെ​ക്നി​ക്ക​ല്‍ ഹൈ​സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പു​ഴ​യി​ല്‍ മു​ങ്ങി​മ​രി​ച്ച സം​ഭ​വം​ഇ​ന്നും നീ​റ്റ​ലാ​യി മ​ന​സി​ൽ നി​ൽ​ക്കു​ന്നു.

നീ​ന്ത​ൽ അ​റി​യാ​മെ​ങ്കി​ലും ......

നീ​ന്ത​ൽ അ​റി​യാ​മെ​ങ്കി​ലും പ​രി​ച​യ​മി​ല്ലാ​ത്ത ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യാ​ൽ അ​പ​ക​ട​ത്തി​ൽ​പെ​ടും. മ​സി​ൽ ക​യ​റി​യും അ​വ​ശ​നാ​യും നീ​ന്താ​ൻ പ​റ്റാ​താ​കും. ഇ​തെ​ല്ലാം ശ്ര​ദ്ധി​ക്കാ​ൻ ന​മു​ക്ക് സ​മ​യ​മി​ല്ല. വെ​ള്ളം കാ​ണു​ന്പോ​ൾ ഒ​രു ഓ​ള​മാ​ണ്. വെ​ള്ള​ത്തി​ൽ ചാ​ടി കു​ളി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​ത്തി​ൽ ചാ​ടു​ക​യാ​ണ്.


പി​ന്നെ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്ന​തി​നു​മു​ന്പു മ​ര​ണം സം​ഭ​വി​ച്ചി​രി​ക്കും. സ്വി​മ്മി​ങ് പൂ​ളി​ലും ചെ​റി​യ കു​ള​ങ്ങ​ളി​ലു​മൊ​ക്കെ പ​ഠി​ച്ച​ശേ​ഷം നീ​ന്ത​ൽ അ​റി​യാ​മെ​ന്ന ധാ​ര​ണ​യി​ൽ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​റ​ങ്ങി അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​വ​രാ​ണ് വി​ദ്യാ​ർ​ഥി​ക​ളി​ലും യു​വാ​ക്ക​ളി​ലു​മേ​റെ​യും. ജ​ലാ​ശ​യ​ങ്ങ​ളി​ലെ ആ​ഴ​വും ഒ​ഴു​ക്കി​ന്‍റെ സ്വ​ഭാ​വ​വും വെ​ള്ള​ത്തി​ലി​റ​ങ്ങു​ന്ന​വ​ർ അ​റി​ഞ്ഞി​രി​ക്ക​ണം.

സാ​ഹ​സി​ക​ത, ല​ഹ​രി

വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​രി​ൽ ഏ​റെ​യും. അ​തി​സാ​ഹ​സി​ക​ത​യും ഒ​ഴു​ക്കി​ന്‍റെ ശ​ക്തി​യ​റി​യാ​ത്ത​തും ല​ഹ​രി ഉ​പ​യോ​ഗി​ച്ച് ജ​ലാ​ശ​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തും മ​ര​ണം കൂ​ട്ടു​ന്നു. ജ​ലാ​ശ​യ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ സ്‌​കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു നീ​ന്ത​ൽ പ​രി​ശീ​ല​നം, അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ൾ നേ​രി​ടാ​നാ​യു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​നം, അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യു​ള്ള ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ​വ അ​ഗ്നി ര​ക്ഷാ​സേ​ന ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​തി​ൽ പ​ല​തും അ​വ​ഗ​ണി​ക്കു​ന്ന​ത് അ​പ​ക​ടം കൂ​ട്ടു​ക​യാ​ണ്.

ഇ​തൊ​ന്നു കേ​ൾ​ക്കൂ....

അ​ടു​ത്ത​കാ​ല​ത്താ​യി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ മു​ങ്ങി​മ​ര​ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പോ​ലു​ള്ള അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് പ​ല നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി വ​രു​ന്നു​ണ്ട്. പ​രീ​ക്ഷാ​കാ​ല​വും വേ​ന​ല്‍ അ​വ​ധി​യും അ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ല്‍ കു​ട്ടി​ക​ള്‍ കൂ​ടു​ത​ല്‍ സ​മ​യം വീ​ടി​ന് പു​റ​ത്തും ജ​ലാ​ശ​യ​ങ്ങ​ളോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ചെ​ല​വ​ഴി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് നി​ര്‍​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ന​ദി​ക​ള്‍, കു​ള​ങ്ങ​ള്‍. കാ​യ​ലു​ക​ള്‍, വെ​ള്ള​കെ​ട്ടു​ക​ള്‍, ചെ​ക്ക് ഡാ​മു​ക​ള്‍, ക്വാ​റി​ക​ള്‍ എ​ന്നി​വ​യി​ല്‍ കു​ളി​ക്കാ​നോ ക​ളി​ക്കാ​നോ കു​ട്ടി​ക​ള്‍ പോ​ക​രു​ത്. ര​ക്ഷി​താ​ക്ക​ളു​ടെ​യോ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള മു​തി​ര്‍​ന്ന​വ​രു​ടെ​യോ നേ​രി​ട്ടു​ള്ള മേ​ല്‍​നോ​ട്ട​മി​ല്ലാ​തെ ജ​ലാ​ശ​യ​ങ്ങ​ള്‍​ക്കു സ​മീ​പം പോ​ക​രു​ത്. വേ​ന​ല്‍​ക്കാ​ല​ത്ത് വെ​ള്ളം കു​റ​വാ​യി തോ​ന്നു​ന്ന ന​ദി​ക​ളി​ലും തോ​ടു​ക​ളി​ലും പെ​ട്ടെ​ന്ന് ഒ​ഴു​ക്ക് ശ​ക്ത​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ന​ദി​ക​ളി​ലും തോ​ടു​ക​ളി​ലും ക​യ​ങ്ങ​ള്‍/​ആ​ഴം ഉ​ള്ള സ്ഥ​ല​ങ്ങ​ള്‍ തി​രി​ച്ച​റി​യു​വാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ല്‍ പ​രി​ച​ത​മ​ല്ലാ​ത്ത ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ഇ​റ​ങ്ങ​രു​ത്. ജ​ലാ​ശ​യ​ങ്ങ​ളോ​ട് ചേ​ര്‍​ന്ന അ​പ​ക​ട​സൂ​ച​നാ ബോ​ര്‍​ഡു​ക​ളും മു​ന്ന​റി​യി​പ്പു​ക​ളും ശ്ര​ദ്ധി​ക്കേ​ണ്ട​തും അ​വ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തു​മാ​ണ്.

ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​വ​രെ സ്വ​ന്തം സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തി മാ​ത്ര​മേ ര​ക്ഷ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​വൂ. പ​രീ​ക്ഷ​യ്ക്ക് ശേ​ഷ​മു​ള്ള സ​മ​യ​ങ്ങ​ളി​ലും വേ​ന​ല്‍ അ​വ​ധി​ക്കാ​ല​ത്തും കു​ട്ടി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യ വി​നോ​ദ പ്ര​വ​ര്‍​ത്ത​നം മാ​ത്രം അ​നു​വ​ദി​ക്കാ​ന്‍ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ശ്ര​ദ്ധി​ക്ക​ണം. കു​ട്ടി​ക​ള്‍ ഏ​ര്‍​പ്പെ​ടു​ന്ന വി​നോ​ദ​ങ്ങ​ള്‍ അ​വ​ര്‍​ക്കു സു​ര​ക്ഷി​ത​മാ​ണെ​ന്നു ര​ക്ഷി​താ​ക്ക​ള്‍ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ട​ണം.

ജ​ലാ​ശ​യ​ങ്ങ​ളു​ടെ അ​പ​ക​ട​സാ​ധ്യ​ത​യെ​ക്കു​റി​ച്ചു കു​ട്ടി​ക​ളോ​ട് തു​റ​ന്നും വ്യ​ക്ത​മാ​യും സം​സാ​രി​ക്ക​ണം. പു​ഴ​ക​ള്‍, തോ​ടു​ക​ള്‍, ക്വാ​റി​ക​ള്‍, കു​ള​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മു​തി​ര്‍​ന്ന​വ​രു​ടെ ക​ര്‍​ശ​ന​മാ​യ മേ​ല്‍​നോ​ട്ട​മി​ല്ലാ​തെ കൂ​ട്ടി​ക​ളെ കു​ളി​ക്കാ​നോ വി​നോ​ദ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടാ​നോ അ​നു​വ​ദി​ക്ക​രു​ത്. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ലെ വി​നോ​ദം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം.

Tags : nattu vishesham Swimming not safe

Recent News

Corehub Up