x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ​യി​ല്‍ ആ​വേ​ശ​മാ​യി നീ​ന്ത​ല്‍ റി​ലേ മ​ത്സ​രം

വെബ് ഡെസ്ക്
Published: September 27, 2026 12:42 AM IST | Updated: September 27, 2026 12:42 AM IST

ലോ​ക ഹൃ​ദ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ക്വാ​ട്ടി​ക് സെ​ന്‍റ​റി​ല്‍ ന​ട​ത്തി​യ സ്വിം ​എ-​തോ​ണ്‍ നീ​ന്ത​ല്‍ റി​ലേ മ​

പാ​ലാ: ലോ​ക ഹൃ​ദ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ക്വാ​ട്ടി​ക് സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ സ്വിം-​എ-​തോ​ണ്‍ നീ​ന്ത​ല്‍ റി​ലേ മ​ത്സ​രം ആ​വേ​ശ​ക​ര​മാ​യ കാ​ഴ്ച​യാ​യി. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്‍റെ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള 11 ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ​ത്. ഒ​രു ടീ​മി​ല്‍ എ​ട്ട് നീ​ന്ത​ല്‍ താ​ര​ങ്ങ​ള്‍ വീ​ത​മു​ള്ള മി​ക്‌​സ​ഡ് റി​ലേ മ​ത്സ​ര​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. ഡോ​ക്ട​ര്‍​മാ​ര്‍, അ​ധ്യാ​പ​ക​ര്‍, വ​നി​ത​ക​ള്‍, സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് തു​ട​ങ്ങി വി​വി​ധ പ്ര​ഫ​ഷ​ണ​ല്‍ രം​ഗ​ങ്ങ​ളി​ലു​ള്ള​വ​രും 85 വ​യ​സു​ള്ള നീ​ന്ത​ല്‍ താ​ര​വും ഹൃ​ദ​യം സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ​യും വ്യാ​യാ​മ​ത്തി​ന്‍റെ​യും സ​ന്ദേ​ശം പ​ക​ര്‍​ന്ന് റി​ലേ​യി​ല്‍ അ​ണി​നി​ര​ന്നു. പാ​ലാ തോ​പ്പ​ന്‍​സ് അ​ക്കാ​ഡ​മി എ ​ടീം മ​ത്സ​ര​ത്തി​ല്‍ ജേ​താ​ക്ക​ളാ​യി. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ക്വാ​ട്ടി​ക് സെ​ന്‍റ​ര്‍ എ ​ടീം ര​ണ്ടാം സ്ഥാ​നം നേ​ടി. തോ​പ്പ​ന്‍​സ് അ​ക്കാ​ഡ​മി ബി ​ടീ​മി​നാ​ണ് മൂ​ന്നാം​സ്ഥാ​നം. വി​ജ​യി​ക​ളാ​യ ടീ​മി​ന് 20,000, 15,000, 10,000 എ​ന്നീ ക്ര​മ​ത്തി​ല്‍ സ​മ്മാ​ന​ത്തു​ക​ക​ള്‍ ന​ല്‍​കി.

ദേ​ശീ​യ നീ​ന്ത​ല്‍ താ​ര​വും സാ​ഫ് ഗെ​യിം​സ് ജേ​താ​വു​മാ​യി​രു​ന്ന ജോ​സ​ഫ് ചാ​വ​റ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു. മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ൻ​ഡ് സി​ഇ​ഒ ഫാ. ​മാ​ത്യു തെ​ക്കേ​ല്‍, സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ബ​ര്‍​സാ​ര്‍ ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ട് മേ​ട​യി​ല്‍, മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​ജോ​സ് കീ​ര​ഞ്ചി​റ, ഫാ.​ഡോ. ജോ​സ​ഫ് ക​രി​കു​ളം, ഫാ. ​ഗ​ര്‍​വാ​സീ​സ് ആ​നി​ത്തോ​ട്ട​ത്തി​ല്‍, ഫാ. ​മാ​ത്യു തു​രു​ത്തി​പ്പ​ള്ളി​ല്‍, ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് എ​യ​ര്‍ കോ​മ​ഡോ​ര്‍ ഡോ. ​പോ​ളി​ന്‍ ബാ​ബു, കാ​ര്‍​ഡി​യാ​ക് സ​യ​ന്‍​സ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​രാം​ദാ​സ് നാ​യി​ക് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up