ഇൻസമാമുൾ ഹഖ്, മുഹമ്മദ് അനസ്
മതിലകം: തീരദേശ മേഖലയിലെ യുവാക്കളെ കേന്ദ്രീകരിച്ച് മാരക രാസലഹരിയായ എംഡിഎംഎ വിൽപന നടത്തിയിരുന്ന രണ്ടുപേരെ റൂറൽ തുഫാൻ സ്പെഷ്യൽ സ്ക്വാഡും മതിലകം പോലീസും ചേർന്ന് പിടികൂടി. നിലവിൽ മതിലകം സെന്റ്് ജോസഫ്സ് ലാറ്റിൻ ചർച്ചിന് കിഴക്കുഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കരുപ്പടന്ന സ്വദേശി കണ്ണാംകുളം വീട്ടിൽ ഇൻസമാമുൾ ഹഖ് (30), മതിലകം കോട്ടേക്കാട്ട് വീട്ടിൽ മുഹമ്മദ് അനസ് (31) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഏകദേശം രണ്ടുഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
തൂഫാൻ സ്പെഷ്യൽ സ്ക്വാഡ് എസ്ഐ സി.ആർ.പ്രദീപ്, എഎസ്ഐ ഐ.ആർ. ലിജു, സീനിയർ സിപിഒ സി.കെ. ബിജു, സിപിഒ സുർജിത് സാഗർ, മതിലകം എസ്ഐ നെസിയ എം.സാഹിബ്, എഎസ്ഐ പ്രജീഷ്, ഗ്രേഡ് സീനിയർ സിപിഒ ഷനിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Tags : drug sale Nattuvishesham District news