x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി.​എ​ന്‍. പ്ര​താ​പ​ന്‍ ഔട്ടാ​കാ​തി​രി​ക്കാ​ന്‍ ജ​നാ​ധി​പ​ത്യ​ വി​ശ്വാ​സി​ക​ള്‍ ശ്ര​ദ്ധചെ​ലു​ത്ത​ണം: അ​സ്ഹ​റു​ദ്ദീ​ൻ


Published: April 6, 2026 01:36 AM IST | Updated: April 6, 2026 01:36 AM IST

വാ​ടാ​ന​പ്പി​ള്ളി​യി​ല്‍ ന​ട​ന്ന കു​ടും​ബ​യോ​ഗം മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​നും തെ​ലു​ങ്കാ​ന മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വാ​ടാ​ന​പ്പി​ള്ളി: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ കേ​ര​ള മ​ന്ത്രി​സ​ഭ​യി​ല്‍ ടി.​എ​ന്‍. പ്ര​താ​പ​നു​ണ്ടാ​കു​മെ​ന്നും അ​ത് ഈ ​നാ​ടി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്ക് വ​ലി​യ മു​ത​ല്‍​ക്കൂ​ട്ടാ​വു​മെ​ന്നും തെ​ലു​ങ്കാ​ന മ​ന്ത്രി​യും ക്രി​ക്ക​റ്റ് ഇ​തി​ഹാ​സ​വു​മാ​യ മു​ഹ​മ്മ​ദ് അ​സ് ഹ​റു​ദ്ദീ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വാ​ടാ​ന​പ്പ​ിള്ളി​യി​ല്‍ യു​ഡി​എ​ഫ് കു​ടും​ബ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ടി.​എ​ന്‍. പ്ര​താ​പ​ന്‍ റ​ണ്ണൗ​ട്ടാ​കാ​തി​രി​ക്കാ​ന്‍ ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ള്‍ ശ്ര​ദ്ധ​ചെ​ലു​ത്ത​ണം. വ്യ​ക്തി ബ​ന്ധ​ങ്ങ​ള്‍​ക്ക് വ​ലി​യ​വി​ല ക​ല്‍​പ്പി​ക്കു​ന്ന പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​ണ് അ​ദ്ദേ​ഹ​മെ​ന്ന് നേ​ര​ത്തെ മ​ന​സി​ലാ​ക്കി​യ​താ​ണ്. കേ​ര​ള​ത്തി​ല്‍ ഒ​രു ഭ​ര​ണ​മാ​റ്റം ജ​നം ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യൊ​ട്ടാ​കെ കോ​ണ്‍​ഗ്ര​സ് തി​രി​ച്ചു​വ​രി​ക​യാ​ണ്. അ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ കേ​ര​ള​ത്തി​ലും വ​രും​നാ​ളു​ക​ളി​ല്‍ വ്യ​ക്ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ഡ്വ. എം.​എ. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്ബ​ര്‍ സി​ദ്ധി​ഖ്, അ​ഡ്വ. മു​ഹ​മ്മ​ദ് ഗ​സാ​ലി, അ​സ്ഗ​റ​ലി ത​ങ്ങ​ള്‍, സു​ബൈ​ദ മു​ഹ​മ്മ​ദ്, ദീ​പ​ന്‍ മാ​സ്റ്റ​ര്‍, പി.​എം. ശ​രീ​ഫ്, ഡോ. ​എ​ന്‍.​എ​സ്. അ​ബ്ദു​ല്‍​ഹ​മീ​ദ്, എം. ​സ​നൗ​ഫ​ല്‍, പി.​ഡി. ബെ​ന്നി, കെ.​വി. സി​ജി​ത്ത്, ഗി​ല്‍​സ തി​ല​ക​ന്‍, സു​ഗ​ന്ധി​നി ഗീ​രീ​ശ്, ര​ജ​നീ കൃ​ഷ്ണാ​ന​ന്ദ്, വി.​സി. ഷീ​ജ ടീ​ച്ച​ര്‍, ഷ​ഫീ​ന ഷ​ബീ​റ​ലി, ഹ​സീ​ന താ​ജു​ദ്ദീ​ന്‍, ഷാ​ജു, മു​ബീ​ന്‍ അ​ലി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags : T.N. Prathapan nattuvishesham local news

Recent News

Corehub Up