x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി.​പി.​ രാ​മ​കൃ​ഷ്ണ​ന് അ​ടി​പ​ത​റി​യ​ത് നാ​ലാ​മ​ങ്ക​ത്തി​ല്‍


Published: May 5, 2026 07:26 AM IST | Updated: May 5, 2026 07:26 AM IST

പേ​രാ​മ്പ്ര: ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​റും സി​പി​എം മു​തി​ര്‍​ന്ന നേ​താ​വു​മാ​യ ടി.​പി.​രാ​മ​കൃ​ഷ്ണ​ന് അ​ടി​പ​ത​റി​യ​ത് നാ​ലാ​മ​ങ്ക​ത്തി​ല്‍. ടി.​പി.​യു​ടെ പേ​രാ​മ്പ്ര​യി​ലെ നാ​ലാ​മ​ത്തെ അ​ങ്ക​മാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തേ​ത്. ക​ഴി​ഞ്ഞ ത​വ​ണ 22,592 വോ​ട്ടു​ക​ള്‍ നേ​ടി വ​ന്‍ വി​ജ​യം നേ​ടി​യ ടി.​പി രാ​മ​കൃ​ഷ്ണ​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഫാ​ത്തി​മ ത​ഹ്‌​ലി​യ​ക്ക് മു​ന്‍​പി​ല്‍ അ​ടി​യ​റ​വ് പ​റ​ഞ്ഞ​ത്.

ടി.​പി​യു​ടെ എ​തി​രാ​ളി​യാ​യി ത​ഹ്‌​ലി​യ​എ​ത്തി​യ​ത് മു​ത​ല്‍ പേ​രാ​മ്പ്ര മ​ണ്ഡ​ലം ശ്ര​ദ്ധാ കേ​ന്ദ്ര​മാ​യി. മി​ക്ക തി​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ച​ന​ങ്ങ​ളും പേ​രാ​മ്പ്ര​യി​ല്‍ യു​ഡി​എ​ഫി​ന് വി​ജ​യം പ്ര​വ​ചി​ച്ചി​രു​ന്നു. എ​ങ്കി​ലും ഇ​ട​തു പ​ക്ഷ​ത്തി​ന്‍റെ ഉ​രു​ക്കു കോ​ട്ട​യാ​യ പേ​രാ​മ്പ്ര ഇ​ട​തു പ​ക്ഷ​ത്തി​നൊ​പ്പം ത​ന്നെ നി​ല്‍​ക്കു​മെ​ന്നാ​യി​രു​ന്നു പ​ല​രും ക​രു​തി​യ​ത്. ബി​ജെ​പി, കോ​ണ്‍​ഗ്ര​സ് വോ​ട്ടു​ക​ളി​ല്‍ ഉ​ണ്ടാ​വു​ന്ന വി​ള്ള​ലു​ക​ള്‍ ത​ങ്ങ​ള്‍​ക്ക് അ​നു​കൂ​ല​മാ​യാ​ല്‍ നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നെ​ങ്കി​ലും ക​ര ക​യ​റാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു സി​പി​എം നേ​താ​ക്ക​ള്‍.

ക​ഴി​ഞ്ഞ ത​വ​ണ 11,165 വോ​ട്ടു​ക​ള്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കെ.​വി. സു​ധീ​ര്‍ കു​മാ​റി​ന് ല​ഭി​ച്ച​പ്പോ​ള്‍ ഇ​ത്ത​വ​ണ 13,042 വോ​ട്ടു​ക​ള്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി എം. ​മോ​ഹ​ന​ന് ല​ഭി​ച്ചു. അ​തോ​ടെ ആ ​പ്ര​തീ​ക്ഷ​യും അ​സ്ഥാ​ന​ത്താ​യി.​ഫാ​ത്തി​മ ത​ഹ്‌ ലി​യ​ക്ക് 81,429 വോ​ട്ടു​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന് 76,342 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. 2021 ല്‍ ​ടി.​പി രാ​മ​കൃ​ഷ്ണ​ന് 86,023 വോ​ട്ടു​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന സി.​എ​ച്ച് ഇ​ബ്രാ​ഹിം കു​ട്ടി​ക്ക് 63431 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.


ക​ഴി​ഞ്ഞ ത​വ​ണ ടി.​പി രാ​മ​കൃ​ഷ്ണ​ന് ല​ഭി​ച്ച വോ​ട്ടു​ക​ളെ​ക്കാ​ള്‍ 4,594 വോ​ട്ടു​ക​ളു​ടെ കു​റ​വാ​ണ് ത​ഹ് ലി​യ​ക്ക് ല​ഭി​ച്ച ആ​കെ വോ​ട്ടു​ക​ള്‍.

Tags : nattu vishesham T.P. Ramakrishnan born in the fourth

Recent News

Corehub Up