പ്രതീകാത്മക ചിത്രം
ചേർത്തല: എന്യൂമറേഷൻ ജോലിക്കിടെ അധ്യാപികയ്ക്ക് നായയുടെ കടിയേറ്റു. കോനാട്ടുശേരി ഗവ. എൽപി സ്കൂൾ അധ്യാപികയും തങ്കി അഴീക്കൽ വീട്ടിൽ ഷാജിയുടെ ഭാര്യയുമായ ആഗ്നസ് ജാസ്മിനാണ് പരിക്കേറ്റത്.
ഞായറാഴ്ച വൈകിട്ട് പട്ടണക്കാട് പഞ്ചായത്ത് 18-ാം വാര്‍ഡില്‍ എന്യൂമറേഷൻ ജോലിക്കിടെയിലാണ് നായയുടെ കടിയേറ്റത്.
നായയുടെ കടിയേറ്റ ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പ്രഥമശുശ്രൂഷയക്കുശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Tags : Nattuvishesham Local News enumeration work