സുൽത്താൻ ബത്തേരി: പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളിയാടി കണ്ണേത്ത് ജിലി വിൽസനാ (49) ണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. കോളിയാടി ചെന്പകച്ചുവട്ടിൽ കാറിനു സമീപം നിന്ന അധ്യാപികയെ ബത്തേരി ഭാഗത്തുനിന്നുവന്ന പിക്കപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കോളിയാടി മാർ ബസേലിയോസ് യുപി സ്കൂൾ അധ്യാപികയാണ്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Tags : Teacher dies pickup truck accident