x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷം

വെബ് ഡെസ്ക്
Published: September 6, 2026 01:04 AM IST | Updated: September 6, 2026 01:11 AM IST

മു​രി​ങ്ങൂ​ർ ഡിം​സ് മീ​ഡി​യ കോ​ള​ജി​ൽ ​ന​ട​ന്ന അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷം.

മു​രി​ങ്ങൂ​ർ: ഡിം​സ് മീ​ഡി​യ കോ​ള​ജി​ൽ കോ​ള​ജ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ ദി​നം ആ​ഘോ​ഷി​ച്ചു. ഡിം​സ് ഡ​യ​റ​ക്ട​ർ ഫാ.​ഡോ. ആ​ന്‍റ​ണി വ​ട​ക്കേ​ക്ക​ര ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​നോ​ജ് ആ​ന്‍റ​ണി സ​ന്ദേ​ശം​ന​ൽ​കി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജി​ജി സി.​ബേ​ബി, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ ഫാ. ​ടോം ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ന്ന​മ​ന​ട: ദേ​ശീ​യ അ​ധ്യാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ലി​ശേ​രി എ​സ്എ​ൻ​ഡി​പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രെ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ ടി.​പി. റീ​ന, ടി ​ആ​ർ. ര​ശ്മി എ​ന്നി​വ​രെ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​വി. പ്ര​സാ​ദ് ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​ഡി. ജി​ന്നി, പ്ര​ധാ​നാ​ധ്യാ​പി​ക ഇ.​ഡി. ദീ​പ്തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​രി​ക്കു​ഴി: ചെ​ന്ത്രാ​പ്പി​ന്നി ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പെ​രി​ഞ്ഞ​നം ആ​ർ​എം​വി​എ​ച്ച്എ​സ് സ്കൂ​ളി​ൽ​നി​ന്ന് വി​ര​മി​ച്ച മു​തി​ർ​ന്ന അ​ധ്യാ​പി​ക സു​പ്ര​ഭ രാ​ജ​ൻ, പെ​രി​ഞ്ഞ​നം അ​യ്യ​പ്പ​ൻ മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ൽ​നി​ന്ന് വി​ര​മി​ച്ച ന​ടി​യും ഗാ​യി​ക​യു​മാ​യ ജ്യോ​തി കി​ഷോ​ർ, ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് അ​ധ്യാ​പി​ക സാ​വി​ത്രി വാ​സു​ദേ​വ​ൻ, സാ​ഹി​ത്യ​കാ​ര​ൻ സ​തീ​ഷ് കു​മാ​ർ വി​ശാ​ഖ​പ​ട്ട​ണം എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. ചെ​ന്ത്രാ​പ്പി​ന്നി കു​മാ​ര​മം​ഗ​ലം ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​മി​ത പ്ര​മോ​ദ് പൊ​ന്നാ​ട ചാ​ർ​ത്തി. പി.​സി. ര​വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​സ്എ​ൻ​ഡി​പി നാ​ട്ടി​ക യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ ക​ണ്ണം​പു​ള്ളി, ചെ​ന്ത്രാ​പ്പി​ന്നി ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​കാ​ശ് കു​റ്റി​യി​ൽ, സെ​ക്ര​ട്ട​റി സ്വ​പ്ന തി​ല​ക്, സീ​ന സു​നി​ൽ, ഭാ​ര​തി രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കൊ​ടു​ങ്ങ​ല്ലൂ​ർ: അ​ധ്യാ​പ​ക​ദി​ന​ത്തി​ൽ എ​റി​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​തി​ർ​ന്ന അ​ധ്യാ​പ​ക​രെ കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​റി​യാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ദ​രി​ച്ചു. കെ.​എം. സ​യീ​ദ് ക​ട​മ്പോ​ട്ട്, നൂ​ർ ലൈ​ല എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന ക​ലാ​സാം​സ്കാ​രി​ക മേ​ള​യി​ൽ സ​മ്മാ​നാ​ർ​ഹ​മാ​യ ഷാ​നി​ത ന​ജീ​ബി​നെ​യും ആ​ദ​രി​ച്ചു. കെ​എ​സ്എ​സ്പി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എം. കു​ഞ്ഞു​മൊ​യ്തീ​ൻ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ. സെ​യ്ത്മു​ഹ​മ്മ​ദ്, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം പി.​എ. മു​ഹ​മ്മ​ദ് സ​ഗീ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്അ​ഡ്വ. പി.​എ​സ്. ന​ജീ​ബ്, വി.​എ. മു​ഹ​മ്മ​ദ് സ​ഗീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജെ​നി​ല്‍ ജോ​ണി​ന് സ്വീ​ക​ര​ണം

ഇ​രി​ങ്ങാ​ല​ക്കു​ട: സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ര്‍​ഡ് ക​ര​സ്ഥ​മാ​ക്കി​യ ജെ​നി​ല്‍ ജോ​ണി​ന് മാ​തൃ​വി​ദ്യാ​ല​യ​മാ​യ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബൈ​ജു കൂ​വ​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ത്തീ​ഡ്ര​ല്‍ ട്ര​സ്റ്റി ഷോ​ബി പോ​ള്‍ പൊ​ന്നാ​ട അ​ണി​യി​ച്ചു. മു​ന്‍ കാ​യി​കാ​ധ്യാ​പി​ക കെ.​വി. ഇ​ന്ദി​രാ​മ​ണി, ഫ​സ്റ്റ് അ​സി​സ്റ്റ​ന്‍റ് കെ.​പി. ലി​റ്റി എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍​നേ​ര്‍​ന്നു. പ്ര​ധാ​നാ​ധ്യാ​പി​ക റീ​ജ ജോ​സ് സ്വാ​ഗ​ത​വും അ​ധ്യാ​പ​ക പ്ര​തി​നി​ധി സി.​എ​സ്. നാ​ന്‍​സി ന​ന്ദി​യും പ​റ​ഞ്ഞു.

കു​ഞ്ഞി​പ്പു മാ​സ്റ്റ​ർ​ക്ക് ഗു​രു​പൂ​ജ​

കൊ​ര​ട്ടി: കാ​ലം ആ​റു​പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും മാ​ഞ്ഞു​പോ​കാ​ത്ത ഗു​രു​സ്മ​ര​ണ​യു​മാ​യി ശി​ഷ്യ​ർ ഗു​രു​വി​ന്‍റെ സ​ന്നി​ധി​യി​ലെ​ത്തി. ഈ ​അ​ധ്യാ​പ​ക​ദി​നം കൊ​ര​ട്ടി എം​എ​എം ഹൈ​സ്‌​കൂ​ളി​ലെ മു​ൻ അ​ധ്യാ​പ​ക​ൻ കു​ഞ്ഞി​പ്പു മാ​സ്റ്റ​ർ​ക്ക്(94) ഏ​റെ മ​ധു​ര​ത​ര​മാ​യ​ത് 1964 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ലെ ശി​ഷ്യ​ർ 62 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യ​തോ​ടെ​യാ​ണ്. കു​ന്നം​കു​ളം കൂ​ന​മ്മൂ​ച്ചി​യി​ലെ വ​സ​തി​യി​ലെ​ത്തി​യ ശി​ഷ്യ​ർ ത​ങ്ങ​ളെ പ​ഠി​പ്പി​ച്ച പ്രി​യ അ​ധ്യാ​പ​ക​നെ ആ​ദ​രി​ച്ചു. ശി​ഷ്യ​ഗ​ണ​ത്തി​ന്‍റെ ശ​രാ​ശ​രി പ്രാ​യം 79. റി​ട്ട. ട്ര​ഷ​റി ഓ​ഫീ​സ​ർ എം.​ജി. ജോ​യ്, ബി​എ​സ്എ​ൻ​എ​ൽ റി​ട്ട. ജെ​ടി​ഒ എം.​എ. ജോ​സ്, ബി​സി​ന​സു​കാ​ര​നാ​യ സി.​പി. ജോ​ർ​ജ്, റി​ട്ട. മ​ധു​രാ​കോ​ട്സ് ജീ​വ​ന​ക്കാ​ര​ൻ ജോ​സ് മേ​ലേ​ട​ൻ, റി​ട്ട. സി​ഐ കെ.​സി. മാ​ത്യു, റി​ട്ട. അ​ധ്യാ​പ​ക​രാ​യ ആ​ന്‍റ​ണി, ദേ​വ​സി​ക്കു​ട്ടി, ഗീ​വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് ഗു​രു​വി​നെ ആ​ദ​രി​ച്ച​ത്.

എ​ച്ച്എ​സ്എ​സ്ടി​എ അ​ധ്യാ​പ​ക ദി​നാ​ഘോ​ഷം

തൃ​ശൂ​ർ: എ​ച്ച്എ​സ്എ​സ്ടി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ളി​യ​ന്നൂ​ർ അ​ധ്യാ​പ​ക​ഭ​വ​നി​ൽ ഗു​രു​സ്വ​നം എ​ന്ന പേ​രി​ൽ അ​ധ്യാ​പ​ക​ദി​നാ​ഘോ​ഷ​വും അ​ധ്യാ​പ​ക​ർ​ക്കു​ള്ള ആ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ് ഉ​ദ്ഘ​ട​നം ചെ​യ്തു. എ​ച്ച്എ​സ്എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എം. അ​ന​ന്ത​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​എ​സ്.​എ​ൻ. മ​ഹേ​ഷ് ബാ​ബു പ്ര​ഭാ​ഷ​ണം നടത്തി. എ​സ്എ​സ്കെ​യി​ൽ ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യി നി​യ​മി​ത​നാ​യ ബൈ​ജു ആ​ന്‍റ​ണി​യെ​യും 20 വ​ർ​ഷം മു​ന്പ് സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി​സ്ഥാ​ന​ത്തു​നി​ന്നു വി​ര​മി​ച്ച അ​ധ്യാ​പ​ക​ൻ രാ​മ​കൃ​ഷ്ണ​നെ​യും ആ​ദ​രി​ച്ചു.

 

Tags : Teachers' Day NattuVishasham DistrictNews

Recent News

Corehub Up