x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ധ്യാ​പ​ക​ർ​ക്ക് സെ​ൻ‌​സ​സ് ഡ്യൂ​ട്ടി; സ്കൂ​ളു​ക​ളി​ൽ അ​ധ്യ​യ​നം ത​ട​സ​പ്പെ​ടു​ന്നു


Published: July 9, 2026 04:11 AM IST | Updated: July 9, 2026 04:11 AM IST

കോ​ഴ​ഞ്ചേ​രി: സെ​ന്‍​സ​സ് ഡ്യൂ​ട്ടി​യി​ല്‍ അ​ധ്യാ​പ​ക​ർ നി​യോ​ഗി​ക്ക​പ്പെ​ട്ട​തോ​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്ക് അ​ധ്യ​യ​നം ന​ഷ്ട​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ല്‍ നി​ന്ന് യാ​തൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി.

ജൂ​ലൈ ഒ​ന്നു മു​ത​ല്‍ 31 വ​രെ​യു​ള​ള ദി​വ​സ​ങ്ങ​ളി​ലാ​ണ് സെ​ന്‍​സ​സ് ന​ട​പ​ടി​ക​ള്‍ ന​ട​ത്തേ​ണ്ട​ത്. അ​ധ്യ​യ​നം മു​ട​ങ്ങാ​തെ ഇ​ക്കാ​ല​യ​ള​വി​ൽ സെ​ൻ​സ​സ് ജോ​ലി ന​ട​ത്താ​നാ​കി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ർ നേ​ര​ത്തേ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ബ​ദ​ൽ നി​ർ​ദേ​ശ​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​ക​ൾ പ്രാ​യോ​ഗി​ക​വു​മാ​യി​രു​ന്നി​ല്ല. സ്കൂ​ളു​ക​ളി​ലാ​ക​ട്ടെ ഒ​ന്നാം പാ​ദ പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 13 ന് ​ആ​രം​ഭി​ക്കും. ഇ​തി​ന് മു​മ്പ് ആ​ദ്യ​പാ​ദ പാ​ഠ ഭാ​ഗ​ങ്ങ​ള്‍ പ​ഠി​പ്പി​ച്ചു തീ​ര്‍​ക്കാ​ന്‍ ക​ഴി​യു​ക​യി​ല്ലെ​ന്നാ​ണ് അ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്ന​ത്.

പ​ത്ത് ദി​വ​സ​ങ്ങ​ള്‍ പൂ​ര്‍​ണ അ​വ​ധി​യെ​ടു​ത്തോ 20 ദി​വ​സ​ങ്ങ​ള്‍ പാ​ർ​ട്ട് ടൈ​മാ​യി ജോ​ലി ചെ​യ്തോ സെ​ന്‍​സ​സ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നി​ല​വി​ലെ ഉ​ത്ത​ര​വ്. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ള്‍ സെ​ന്‍​സ​സ് ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടാ​ല്‍ ഓ​ഗ​സ്റ്റ് മാ​സ​ത്തി​ല്‍ ഇ​തി​ന് ത​ത്തു​ല്യ​മാ​യ അ​വ​ധി അ​നു​വ​ദി​ക്കു​മെ​ന്നും പ​റ​യു​ന്നു.

ചി​ല സ്‌​കൂ​ളു​ക​ളി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് മൂ​ന്ന് അ​ധ്യാ​പ​ക​രും യു​പി വി​ഭാ​ഗ​ത്തി​ല്‍ നി​ന്ന് മൂ​ന്ന് അ​ധ്യാ​പ​ക​രെ​യു​മാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും 50 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ധ്യാ​പ​ക​രെ നി​യോ​ഗി​ച്ചി​ട്ടു​മു​ണ്ട്. സെ​ന്‍​സ​സ് ഡ്യൂ​ട്ടി​ക്ക് പോ​കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്ക് പ​ക​ര​മാ​യി താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്ക​ണ​മെ​ന്ന് വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ​ര്‍​ക്കാ​ര്‍ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

പ്രൈ​മ​റി സ്‌​കൂ​ളു​ക​ളി​ലും അ​ടു​ത്ത മാ​സ​മാ​ണ് പ്രാ​ഥ​മി​ക​പാ​ദ പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​ത്. പ​ത്താം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ആ​ദ്യ​മാ​സ​ത്തി​ല്‍ ത​ന്നെ പ​ഠ​നാ​ന്ത​രീ​ക്ഷം താ​റു​മാ​റാ​കു​മോ എ​ന്ന സ്ഥി​തി​യാ​ണ് സം​ജാ​ത​മാ​യി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര​ണ​ത്താ​ല്‍ ര​ക്ഷി​താ​ക്ക​ളും ആ​ശ​ങ്ക​യി​ലാ​ണ്.

എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ 30 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ട​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശം സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കി​യാ​ല്‍ വി​ജ​യ​ശ​ത​മാ​നം താ​ഴു​മെ​ന്ന ആ​ശ​ങ്ക​യും അ​ധ്യാ​പ​ക​ര്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ക​ണ​ക്ക്, ഇം​ഗ്ലീ​ഷ് , സോ​ഷ്യ​ല്‍ സ​യ​ന്‍​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്.

50 ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ധ്യാ​പ​ക​ര്‍ സെ​ന്‍​സ​സ് ഡ്യൂ​ട്ടി ചെ​യ്യു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്തര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് സ്‌​കൂ​ളു​ക​ളി​ലെ പി​ടി​എ ക​മ്മി​റ്റി​ക​ളും അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up