കേരള കൗണ്സില് ഓഫ് ചര്ച്ചസിന്റെ നേതൃത്വത്തില് ഡോ. ജോസഫ് മാര്ത്തോമ്മാ അനുസ്മരണ പ്രഭാഷണം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിര്വഹിക്കുന്നു.
തിരുവല്ല: ആത്മീയതയെ ആരാധനാലയങ്ങളുടെ ചുവരുകളിൽ ഒതുക്കാതെ മനുഷ്യരിലേക്ക് എത്തിക്കുന്ന ആചാര്യൻമാരെ സമൂഹം എക്കാലവും സ്മരിക്കുമെന്ന് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. കേരള കൗണ്സില് ഓഫ് ചര്ച്ചസിന്റെ നേതൃത്വത്തില് ജോസഫ് മാര്ത്തോമ്മാ അനുസ്മരണ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്തുസ്നേഹത്തെ മനുഷ്യസ്നേഹത്തിന്റെ ഭാവമാക്കിയ മഹാനുഭാവനായിരുന്നു ജോസഫ് മാര്ത്തോമ്മായെന്നും അദ്ദേഹത്തിന്റെ ആത്മീയത സമൂഹത്തെ മുഴുവൻ ഉൾക്കൊണ്ടുള്ളതായിരുന്നുവെന്നും സ്വാമി അനുസ്മരിച്ചു.
ഡോ. സാമുവേല് തെയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. ഗീവര്ഗീസ് മാര് കൂറിലോസ് മെത്രാപ്പോലീത്ത, കെസിസി ജനറല് സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ഡോ. ഏബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്കോപ്പ, ഫാ. ജോസ് കരിക്കം, ലിനോജ് ചാക്കോ, അനീഷ് കുന്നപ്പുഴ എന്നിവര് പ്രസംഗിച്ചു.
Tags : Nattuvishesham LocalNews spirituality