x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേക്ക് വിൽപ്പന ഇന്ന് മുതൽ


Published: June 12, 2026 05:40 AM IST | Updated: June 12, 2026 05:40 AM IST

ത​​ല​​യോ​​ല​​പ​​റ​​മ്പ്: വെ​​ട്ടി​​ക്കാ​​ട് സ​​ർ​​ക്കാ​​ർ ത​​ടി ഡി​​പ്പോ​​യി​​ൽ തേ​​ക്ക് ത​​ടി​​ക​​ളു​​ടെ ചി​​ല്ല​​റ വി​​ൽ​​പ്പ​​ന ഇ​​ന്ന് ആ​​രം​​ഭി​​ക്കും.

തൊ​​ടു​​പു​​ഴ ഫോ​​റ​​സ്റ്റ് റേ​​ഞ്ചി​​ൽ ഉ​​ൾ​​പ്പെ​​ട്ട 1961 ചാ​​ത്ത​​ൻ​​മ​​ല തേ​​ക്ക് പ്ലാ​​ൻ​​ഷ​​നി​​ൽ നി​​ന്നും വെ​​ട്ടി ശേ​​ഖ​​രി​​ച്ച 65 വ​​ർ​​ഷം വ​​ള​​ർ​​ച്ച​​യെ​​ത്തി​​യ തേ​​ക്കു ത​​ടി​​ക​​ളാ​​ണ് വി​​ൽ​​പ്പ​​ന​​യ്ക്ക് സ​​ജ്ജ​​മാ​​യി​​രി​​ക്കു​​ന്ന​​ത്. വി​​വി​​ധ ക്ലാ​​സു​​ക​​ളി​​ലു​​ള്ള തേ​​ക്ക് ത​​ടി​​ക​​ൾ നി​​ശ്ചി​​ത വി​​ല ഒ​​ടു​​ക്കി ലേ​​ല​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​തെ ത​​ന്നെ വാ​​ങ്ങാ​​വു​​ന്ന​​താ​​ണ്.

ബ​​ന്ധ​​പ്പെ​​ട്ട ലോ​​ക്ക​​ൽ ബോ​​ഡി അം​​ഗീ​​ക​​രി​​ച്ച ബി​​ൽ​​ഡിം​​ഗ് പ്ലാ​​ൻ, ബി​​ൽ​​ഡിം​​ഗ് പെ​​ർ​​മി​​റ്റ്,അ​​പേ​​ക്ഷ​​ക​​ന്‍റെ പേ​​രും വി​​ലാ​​സ​​വും തെ​​ളി​​യി​​ക്കു​​ന്ന​​തി​​ന് ആ​​ധാ​​ർ, തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ്, ഡ്രൈ​​വിം​​ഗ് ലൈ​​സ​​ൻ​​സ് , പാ​​സ്പോ​​ർ​​ട്ട് എ​​ന്നി​​വ​​യി​​ൽ ഏ​​തെ​​ങ്കി​​ലും ഒ​​ന്നി​​ന്റെ കോ​​പ്പി​​യും പാ​​ൻ​​കാ​​ർ​​ഡും ഹാ​​ജ​​രാ​​ക്കി അ​​പേ​​ക്ഷ​​ക​​ന് ത​​ടി​​ക​​ൾ വാ​​ങ്ങാ​​വു​​ന്ന​​താ​​ണ്.12 മു​​ത​​ൽ മൂ​​ന്ന് മാ​​സ​​ത്തേ​​യ് ക്കാ​​ണ് വി​​ൽ​​പ്പ​​ന നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 8547601572

Tags : nattu vishesham Teak sales

Recent News

Corehub Up