x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്ര​ങ്ങ​ളി​ലെ ക​വ​ർ​ച്ച: മു​ൻ പൂ​ജാ​രി അ​റ​സ്റ്റി​ൽ


Published: March 10, 2026 06:42 AM IST | Updated: March 10, 2026 06:42 AM IST

അ​ഞ്ച​ല്‍ : കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ കാ​ണി​ക്ക​വ​ഞ്ചി​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച ന​ട​ത്തി​യ ക്ഷേ​ത്ര പൂ​ജാ​ജോ​ലി​ക​ള്‍ ചെ​യ്തു​വ​ന്ന യു​വാ​വ് അ​റ​സ്റ്റി​ല്‍.

കൊ​ട്ടാ​ര​ക്ക​ര വെ​ട്ടി​ക്ക​വ​ല കു​റ്റി​ക്കോ​ണം സ​ജി​താ ഭ​വ​നി​ൽ സ​ജി​ത്ത് പോ​റ്റി (40) യെ​യാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ഞ്ച​ല്‍ വ​ട​മ​ണ്‍ ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന ക​വ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സു​ജി​ത്ത് പോ​റ്റി​യെ അ​ഞ്ച​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​റി​ലാ​യി​രു​ന്നു ക്ഷേ​ത്ര​ത്തി​ലെ ഗേ​റ്റി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന സു​ജി​ത്ത് ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ വ​ച്ചി​രു​ന്ന ര​ണ്ട് കാ​ണി​ക്ക വ​ഞ്ചി​ക​ളും ശ്രീ​കോ​വി​ലി​ന് മു​ന്നി​ലി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി​യും കു​ത്തി​പ്പൊ​ളി​ച്ച് പ​ണം അ​പ​ഹ​രി​ച്ച​ത്.

ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത അ​ഞ്ച​ല്‍ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യും പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വേ മ​റ്റൊ​രു മോ​ഷ​ണ കേ​സി​ല്‍ സു​ജി​ത്തി​നെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തേ തു​ട​ര്‍​ന്നു കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ പ്ര​തി​യെ അ​ഞ്ച​ല്‍ ക​വ​ര്‍​ച്ച​യി​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ പി​ന്നീ​ട് ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​യി പ്ര​തി​ക്കെ​തി​രെ 25 ഓ​ളം ക​വ​ര്‍​ച്ച കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഇ​യാ​ള്‍ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ കീ​ഴ്ശാ​ന്തി​യാ​യി ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ക​വ​ര്‍​ച്ച ന​ട​ത്തി​യ വ​ട​മ​ണ്‍ ക്ഷേ​ത്ര​ത്തി​ലും ഇ​യാ​ള്‍ ഏ​താ​നും മാ​സം ജോ​ലി ചെ​യ്തി​രു​ന്നു. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : nattu vishesham Temple robbery

Recent News

Corehub Up