അളഗപ്പനഗർ: പച്ചളിപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ പത്തുവയസുകാരന് പരിക്കേറ്റു. പച്ചളിപ്പുറം മഞ്ഞളി റിജോയുടെ മകൻ ജോയലിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ കുട്ടിയെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം.
ഇവരുടെ വീടിനു മുൻപിലെ റോഡിൽ നിൽക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടി വീട്ടിലേക്ക് ഓടിക്കയറിയതുമൂലം ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.