കണ്ണൂർ: പുതിയ അധ്യയന വര്‍ഷത്തേയ്ക്കുള്ള ഒന്‍പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു. ജില്ലാ പാഠപുസ്തക ഡിപ്പോയില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനി പാഠപുസ്തകം വിതരണം ചെയ്യുന്ന വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.
2026-27 വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാം വോളിയമാണ് സ്കൂളുകളിലേക്ക് വിതരണം ചെയ്യാന്‍ തുടങ്ങിയത്. വിതരണത്തിനായി പത്തുലക്ഷം പുസ്തകങ്ങള്‍ ഡിപ്പോയില്‍ എത്തി.
പുതിയ അധ്യയന വര്‍ഷം തുടങ്ങും മുന്‍പേ മുഴുവന്‍ പുസ്തകങ്ങളും കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും വിദ്യാഭ്യാസ വകുപ്പ് പൂര്‍ത്തിയാക്കി.
കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എം.വി. ജയന് അധ്യക്ഷത വഹിച്ചു. പാഠപുസ്തക ഡിപ്പോ സൂപ്രണ്ട് പി.വി. സുനിജ, സൂപ്പര്‍വൈസര്‍ കെ.വി. ജിതേഷ് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Textbook distribution