x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ലോ​ർ ഉ​ണ്ണി​മി​ശി​ഹാ ദേ​വാ​ല​യം: സു​വ​ർ​ണജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: July 20, 2026 03:34 AM IST | Updated: July 20, 2026 03:34 AM IST

ത​ലോ​ർ ഉ​ണ്ണി​മി​ശി​ഹാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ദ​ന്പ​തീ സം​ഗ​മ​ത്തി​ൽ​നി​ന്ന്.

ത​ലോ​ർ: ത​ലോ​ർ ഉ​ണ്ണി​മി​ശി​ഹാ ദേ​വാ​ല​യ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം​കു​റി​ച്ച് 26 വ​ർ​ഷ​മോ അ​തി​ല​ധി​ക​മോ ദാ​ന്പ​ത്യ​ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി​യ ഇ​ട​വ​ക​യി​ലെ ദ​ന്പ​തി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ദ​ന്പ​തീ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ. ​ജോ​ഷി വെ​ണ്ണാ​ട്ടു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​നാ​യി.

തൃ​ശൂ​ർ അ​തി​രൂ​പ​ത ലീ​ജി​യ​ൻ ഓ​ഫ് അ​പ്പ​സ്തോ​ലി​ക് ഫാ​മി​ലി ലീ​ഡ​ർ ഡോ. ​ടോ​ണി ജോ​സ​ഫ്, തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ഫ​സ​ർ ഡോ. ​സി​നു എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. 1927ൽ ​സ്ഥാ​പി​ത​മാ​യ ത​ലോ​ർ ഇ​ട​വ​ക​യു​ടെ അ​ൻ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ വി​വി​ധ പ​രി​പാ​ടി​ക​ളോടെ വി​പു​ല​മാ​യ രീ​തി​യി​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

2027 ജ​നു​വ​രി​യി​ലാ​ണു സ​മാ​പ​നം.
വി​കാ​രി ഫാ. ​ജോ​ഷി വെ​ണ്ണാ​ട്ടു​പ​റ​ന്പി​ൽ, സ​ഹ​വി​കാ​രി ഫാ. ​ക്ലി​ന്‍റ് പാ​ണേ​ങ്ങാ​ട​ൻ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റി​ഫി​ൻ കു​ന്ന​ത്ത്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യ സെ​ഫി​ൻ ജോ​ണ്‍​സ​ൻ, കു​ര്യ​ൻ ചാ​മ​വ​ള​പ്പി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ബാ​ബു​ദാ​സ് ത​ര​ക​ൻ, ദേ​വ​സി തൃ​ശോ​ക്കാ​ര​ൻ, ഡേ​വി​സ് കു​റ്റി​ക്കാ​ട്ട്, ജോ​സ് റാ​ഫേ​ൽ ത​ട്ടി​ൽ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ കെ.​എം. ആ​ന്‍റ​ണി, സം​ഗ​മം ക​ണ്‍​വീ​ന​ർ പ്ര​ഫ. വി.​എം. ചാ​ക്കോ, അ​ഡ്വ. ഷെ​ൽ​ബി​ൻ വി​ജേ​ഷ്, ജേ​ക്ക​ബ് ത​ട്ടി​ൽ, വി​ൻ​സി നെ​ൽ​സ​ണ്‍, ആ​ന്‍റ​ണി കോ​ക്കി, ജി​ജോ, റോ​ബി​ൻ മാ​ളി​യേ​ക്ക​ൽ, ജോ​ഹ​ൻ റോ​ബി​ൻ, സി​ജോ സീ​നാ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham District News

Recent News

Corehub Up