തിരുവോണം ബംപര്‍ ജില്ലാതല പ്രകാശനം
തൊടുപുഴ: സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന രാജ്യത്തെ ഏക ഭാഗ്യക്കുറിയായ കേരള സംസ്ഥാന ഭാഗ്യക്കുറി രാജ്യത്തിന് മാതൃകയാണെന്ന് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്. തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനവും ആദ്യ വില്‍പ്പനയും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ഏറ്റവും മുതിര്‍ന്ന ഏജന്റായ കെ.എസ്. ശിവരാമന് ടിക്കറ്റ് നല്‍കിയാണ് ആദ്യവില്‍പ്പന നടത്തിയത്. നഗരസഭാ കൗണ്‍സലര്‍ ആതിര ജോഷി അധ്യക്ഷത വഹിച്ചു.
ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ക്രിസ്റ്റി മൈക്കിള്‍, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എ.എസ്. പ്രിയ, ജി. ഗിരീഷ് കുമാര്‍, കെ.എസ്. ദേവകുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പേപ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മാത്രമേ വിപണനത്തിനായി എത്തിക്കുന്നുള്ളൂയെന്നും സമൂഹ മാധ്യമങ്ങള്‍ വഴി ടിക്കറ്റ് വാങ്ങി ജനങ്ങള്‍ വഞ്ചിക്കപ്പെടരുതെന്നും ലോട്ടറി വകുപ്പ് അധികൃതര്‍ അറിയിച്ചു.
Tags : Thiruvonam Bumper Nattuvishesham DistrictNews