തൃപ്പൂണിത്തുറ തൃക്കാക്കര നഗരസഭാതിർത്തിയായ ചിത്രപ്പുഴയിൽ വച്ച് തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ പി.എൽ.ബാബു, അത്തപ്പതാക തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ റ
തൃപ്പൂണിത്തുറ: രാജനഗരിയിലെ അത്താഘോഷങ്ങൾക്ക് സമാപനം കുറിച്ച് അത്തപ്പതാക തൃക്കാക്കര നഗരസഭയ്ക്ക് കൈമാറി. ഉത്രാട നാൾ രാവിലെ അത്തം നഗറിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രയാണമാരംഭിച്ച അത്തപ്പതാക തൃപ്പൂണിത്തുറ തൃക്കാക്കര നഗരസഭകളുടെ അതിർത്തിയായ ചിത്രപ്പുഴയിൽ വച്ച് തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ പി.എൽ. ബാബു തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ റാഷിദ് ഉള്ളമ്പിള്ളിക്ക് കൈമാറി.
പതാക തൃക്കാക്കര മുനിസിപ്പൽ കമ്യൂണിറ്റിഹാളിനു സമീപമുള്ള കൊടിമരത്തിൽ ചെയർപേഴ്സൺ ഉയർത്തി. അത്തപ്പതാക തൃക്കാക്കരയിലെത്തിയതോടെ ഇനി തൃക്കാക്കരയിൽ ഓണാഘോഷങ്ങൾക്ക് അരങ്ങുണരും.
Tags : NattuVishesham DistrictNews