x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​തി​ര​ക്ക് ഓ​ണ​സ​മ്മാ​ന​ം; വാക്ക് പാലിച്ച് കെഎസ്ഇബി

വെബ് ഡെസ്ക്
Published: August 26, 2026 02:28 AM IST | Updated: August 26, 2026 02:28 AM IST

വാ​യി​ക്കാ​ന​ത്തെ ആ​തി​ര​യു​ടെ വീ​ട്ടി​ലെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ സ്വി​ച്ച് ഓ​ൺ ക​ർ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം നി​ർ​വ​ഹി​ക്കു​ന്നു.

പാ​ലാ​വ​യ​ൽ: കെ​എ​സ്ഇ​ബി ന​ല്ലോം​പു​ഴ സെ​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ ഓ​ണ​സ​മ്മാ​ന​മാ​യി വാ​യി​ക്കാ​ന​ത്തെ ആ​തി​ര​യു​ടെ വീ​ട്ടി​ൽ വൈ​ദ്യു​തി വെ​ളി​ച്ചം എ​ത്തി ത​യ്യേ​നി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബി​ൽ തു​ക കെ​എ​സ്ഇ​ബി ന​ല്ലോം​പു​ഴ സെ​ക്ഷ​നി​ലെ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ(സി​ഐ​ടി​യു) ന​ല്ലോ​മ്പു​ഴ യൂ​ണി​റ്റ് ഏ​റ്റെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ത​ന്‍റെ വീ​ട്ടി​ൽ ക​റ​ണ്ട് ഇ​ല്ലാ​ത്ത വി​വ​രം ത​യ്യേ​നി ഗ​വ. സ്കൂ​ളി​ൽ പ​ത്താം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ആ​തി​ര ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാ​ത്തെ അ​റി​യി​ച്ചു. അ​പ്പോ​ൾ ത​ന്നെ കെ​എ​സ്ഇ​ബി ന​ല്ലോ​മ്പു​ഴ യൂ​ണി​റ്റ് ആ​തി​ര​യു​ടെ വീ​ട്ടി​ലെ വൈ​ദ്യു​തി​ക​ര​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. കെ​എ​സ്ഇ​ബി കാ​ഞ്ഞ​ങ്ങാ​ട് ഡി​വി​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​തി​ര​യു​ടെ വീ​ടി​ന് വാ​തി​ൽ​വെ​ച്ച് കൊ​ടു​ക്കാ​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ്വ​ഹി​ച്ചു. അ​ഞ്ജു ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ.​റാ​ഫി, വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു) സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ണ്ട് വി.​ജ​നാ​ർ​ദ്ദ​ന​ൻ, പ​ഞ്ചാ​യ​ത്തം​ഗം വി. ​ശി​വ​ദാ​സ​ൻ, കാ​ഞ്ഞ​ങ്ങാ​ട് ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി ഗി​രീ​ഷ് കു​മാ​ർ, പ്ര​സി​ഡ​ന്‍റ് പി.​വി.​ജ​യ​രാ​ജ​ൻ, സ​ന്തോ​ഷ്, എം.​എ​ൻ.​പ്ര​സാ​ദ്, കെ. ​കെ.​അ​നീ​ഷ്, അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up