x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​മെ​ത്തി​യി​ട്ടും സ​ഞ്ചാ​രി​ക​ളി​ല്ലാ​തെ വ​യ​നാ​ട്

വെബ് ഡെസ്ക്
Published: August 26, 2026 03:07 AM IST | Updated: August 26, 2026 03:07 AM IST

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്.

പ്ര​തി​സ​ന്ധി​യി​ലാ​യി ഹോ​ട്ട​ൽ, ടൂ​റി​സം മേ​ഖ​ല

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഉ​ൽ​സ​വ സീ​സ​ണാ​യാ​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ സ​ഞ്ചാ​രി​ക​ളെ​ക്കൊ​ണ്ട് തി​ങ്ങി​നി​റ​യു​ന്ന ജി​ല്ല​യാ​ണ് വ​യ​നാ​ട്. ഇ​ക്കോ ടൂ​റി​സം, ആ​രോ​ഗ്യ ടൂ​റി​സം, സാ​ഹ​സി​ക ടൂ​റി​സം, ഗ്രാ​മ ടൂ​റി​സം വ​രെ ആ​സ്വ​ദി​ക്കു​ന്ന​തി​നാ​യാ​ണ് സ​ഞ്ചാ​രി​ക​ൾ പ്ര​ധാ​ന​മാ​യും ചു​രം ക​യ​റി വ​യ​നാ​ട്ടി​ലെ​ത്തു​ക. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​ടി​ക്ക​ടി​യു​ണ്ടാ​യ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും മ​ണ്ണി​ടി​ച്ചി​ലും ചു​ര​ത്തി​ൽ ഉ​ണ്ടാ​യി​കൊ​ണ്ടി​രി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കു​മെ​ല്ലാം സ​ഞ്ചാ​രി​ക​ൾ ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​തി​ൽനി​ന്ന് പി​ൻ​മാ​റാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​താ​ണ്.

സാ​ധാ​ര​ണ ഒ​ഴി​വ് ദി​ന​ങ്ങ​ളി​ൽ വ​യ​നാ​ട്ടി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും മേ​ഖ​ല​യി​ലെ റി​സോ​ർ​ട്ടു​ക​ളും ഹോ​ട്ട​ലു​ക​ളു​മെ​ല്ലാം തി​ങ്ങി​നി​റ​യു​ന്ന അ​വ​സ്ഥ​യാ​ണ്. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​തു​ണ്ടാ​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല മി​ക്ക ടൂ​റി​സം മേ​ഖ​ല​ക​ളും ആ​ളൊ​ഴി​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. വ​യ​നാ​ട്ടി​ലൂ​ടെ ക​ർ​ണാ​ട​ക​യി​ലേ​ക്കാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​വാ​ഹം. വ​യ​നാ​ട്ടി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യി ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ൽ ദു​ര​ന്ത​വും അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന കാ​ലാ​വ​സ്ഥ​വ്യ​തി​യാ​ന​വു​മെ​ല്ലാം സ​ഞ്ചാ​രി​ക​ളെ ഭീ​തി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഒ​പ്പം വ​യ​നാ​ട് സു​ര​ക്ഷി​ത​മ​ല്ലെ​ന്ന അ​പ​വാ​ദ പ്ര​ചാ​ര​ണ​വും.

അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ഓ​റ​ഞ്ച്, റെ​ഡ് അ​ല​ർ​ട്ട് മു​ന്ന​റി​യി​പ്പ് ടൂ​റി​സം മേ​ഖ​ല​യെ പി​ടി​ച്ചു​ല​യ്ക്കു​ക​യാ​ണ്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തോ​ടെ ടൂ​റി​സം മേ​ഖ​ല​യി​ൽ തു​ട​രെ തു​ട​രെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് മേ​ഖ​ല​യി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​നെ ഇ​ല്ലാ​താ​ക്കു​ക​യാ​ണ്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​സ​മ​യ​ത്ത് ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ടൗ​ണു​ക​ളി​ലെ​യും റി​സോ​ർ​ട്ടു​ക​ളും ലോ​ഡ്ജു​ക​ളും സ​ഞ്ചാ​രി​ക​ളാ​ൽ നി​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ സ​ഞ്ചാ​രി​ക​ളെ​ത്താ​ത​യ​തോ​ടെ ഈ ​മേ​ഖ​ല​യും പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്.

വ​യ​നാ​ട് സു​ര​ക്ഷി​ത​മാ​ണെ​ന്ന പ്ര​ചാ​ര​ണ​വും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​വും ക​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ടൂ​റി​സം മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​കു​ക​യു​ള്ളൂ​വെ​ന്നാ​ണ് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​നീ​ഷ് ബി. ​നാ​യ​ർ പ​റ​യു​ന്ന​ത്. ക​ച്ച​വ​ടം, ടൂ​റി​സം മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി ഓ​ണ​ക്കാ​ല​ത്ത് മ​റി​ക​ട​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കാ​ലാ​വ​സ്ഥ​യി​ലെ മാ​റ്റം തി​രു​വോ​ണ​ത്ത​ലേ​ന്നും ബാ​ധി​ച്ച​തോ​ടെ ആ​ശ​ങ്ക​യി​ലാ​ണ് ഈ ​മേ​

Tags : Nattuvishesham DistrictNews DeepikaNews tourists

Recent News

Corehub Up