x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍ വി​ഭ​ജ​നം: കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​തി​ഷേ​ധി​ക്ക​ണമെന്ന്

വെബ് ഡെസ്ക്
Published: August 26, 2026 02:32 AM IST | Updated: August 26, 2026 02:32 AM IST

പ്രതീകാത്മക ചിത്രം

വ​ട​ക​ര: പാ​ല​ക്കാ​ട് റെ​യി​ല്‍​വേ ഡി​വി​ഷ​ന്‍ വെ​ട്ടി​മു​റി​ക്കാ​നു​ള്ള മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം കേ​ര​ള​ത്തോ​ട് കാ​ട്ടു​ന്ന രാ​ഷ്ട്രീ​യ വി​വേ​ച​ന​ത്തി​ന്‍റെ​യും അ​വ​ഗ​ണ​ന​യു​ടെ​യും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ഉ​ള്ളാ​ള്‍ മു​ത​ല്‍ മം​ഗ​ലാ​പു​രം വ​രെ ഉ​ള്‍​ക്കൊ​ള്ളു​ന്ന ദ​ക്ഷി​ണ ക​ര്‍​ണാ​ട​ക ഭാ​ഗ​ങ്ങ​ള്‍ ഇ​നി മു​ത​ല്‍ മൈ​സൂ​ര്‍ റെ​യി​ല്‍​വേ ഡി​വി​ഷ​ന്‍റെ ഭാ​ഗ​മാ​ക്കി​യു​ള്ള ഗ​സ​റ്റ് വി​ജ്ഞാ​പ​നം കേ​ര​ള​ത്തി​ലെ എം​പി​മാ​രെ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​യും പൂ​ര്‍​ണ​മാ​യും ഇ​രു​ട്ടി​ല്‍ നി​ര്‍​ത്തി​യി​ട്ടു​ള്ള​താ​ണ്.

കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി ഈ ​വി​വേ​ച​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കാ​ന്‍ ത​യാ​റാ​ക​ണം. പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍ വെ​ട്ടി​മു​റി​ക്കു​ക വ​ഴി ചു​രു​ങ്ങി​യ​ത് 600 കോ​ടി​യു​ടെ ച​ര​ക്കു വ​രു​മാ​ന​മാ​ണ് കു​റ​യു​ന്ന​ത്. മൊ​ത്തം വാ​ര്‍​ഷി​ക വ​രു​മാ​ന​ത്തി​ല്‍ 70 ശ​ത​മാ​നം കു​റ​വ് സം​ഭ​വി​ക്കു​മെ​ന്ന​ത് നി​സാ​ര​മ​ല്ല. വ​രു​മാ​നം കു​റ​ഞ്ഞു​വെ​ന്ന് പ​റ​ഞ്ഞ് പ​തി​റ്റാ​ണ്ടു​ക​ളാ​യി ട്രെ​യി​ൻ യാ​ത്ര​ക്കാ​ര്‍ അ​നു​ഭ​വി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ക​യും ജ​ന​ങ്ങ​ളെ തീ​രാ ദു​രി​ത​ത്തി​ലാ​ക്കു​ക​യും ചെ​യ്ത മോ​ദി ഭ​ര​ണ​ത്തി​ല്‍ ഇ​തി​ല​പ്പു​റ​വും ന​ട​ക്കു​മെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന് സ്വ​ന്ത​മാ​യി ഒ​രു റെ​യി​ല്‍​വേ സോ​ണ്‍ വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സം​സ്ഥാ​നം മു​ന്നോ​ട്ടു പോ​കു​മ്പോ​ഴാ​ണ് പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍ വി​ഭ​ജി​ച്ചു കൊ​ണ്ടു​ള്ള ഇ​രു​ട്ട​ടി.
ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക​ണ്ട് ന​ട​ത്തി​യ ഈ ​വി​ല കു​റ​ഞ്ഞ തീ​രു​മാ​നം രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​ണ്. ഏ​താ​ണ്ട് 70,000 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ ലോ​ക​ത്തി​ല്‍ നാ​ലാം സ്ഥാ​ന​ത്താ​ണ്.

ഇ​ത് ക​ഴി​ഞ്ഞ 10 വ​ര്‍​ഷം കൊ​ണ്ടു​ണ്ടാ​യ നേ​ട്ട​മാ​ണെ​ന്ന് ആ​രും ക​രു​ത​രു​ത്. കേ​ര​ളം ഒ​റ്റ​ക്കെ​ട്ടാ​യി വി​ഭ​ജ​ന രാ​ഷ്ടീ​യ​ത്തെ പ്ര​തി​രോ​ധി​ക്കു​ക​യും പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണം. പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍ നി​ല​നി​ര്‍​ത്തു​ക മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ന് ഒ​രു റെ​യി​ല്‍​വേ സോ​ണ്‍ കൂ​ടി വേ​ണം എ​ന്ന​താ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം. ക​ഞ്ചി​ക്കോ​ട്ട് റെ​യി​ല്‍​വേ കോ​ച്ച് ഫാ​ക്ട​റി എ​ന്ന ചി​ര​കാ​ല സ്വ​പ്ന​ത്തി​ന്‍റെ ചി​റ​ക​രി​ഞ്ഞ​വ​ര്‍​ക്ക് കേ​ര​ള​ത്തി​ന്‍റെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Palakkad

Recent News

Corehub Up