നെല്ലിപ്പൊയില്‍ വില്ലേജ് ഓഫീസിനു മുമ്പില്‍ ഫാര്‍മേഴ്സ് റിലീഫ് ഫോറവും നാളികേര കര്‍ഷകസംഘവും സംയുക്തമായി നടത്തിയ ധര്‍ണ.
നെല്ലിപ്പൊയില്‍: ഓണത്തിന് കര്‍ഷകര്‍ക്കും ബോണസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നെല്ലിപ്പൊയില്‍ വില്ലേജ് ഓഫീസിനു മുമ്പില്‍ ഫാര്‍മേഴ്സ് റിലീഫ് ഫോറ(എഫ്ആര്‍എഫ്)വും നാളികേര കര്‍ഷകസംഘവും സംയുക്തമായി ധര്‍ണ നടത്തി.124 വില്ലേജുകളെ ഇഎസ്എയില്‍ നിന്ന് ഒഴിവാക്കുക, ശല്യക്കാരായ വന്യജീവികളെ കൊന്നൊടുക്കുക, കര്‍ഷകര്‍ക്ക് തോക്ക് ലൈസന്‍സ് നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
എഫ്ആര്‍എഫ് ജില്ലാ ചെയര്മാന് അലക്സാണ്ടര്‍ പ്ളാംപറമ്പില്‍ അധ്യക്ഷത വഹിച്ചു. മഹാത്മാ നാളികേര ഫെഡറേഷന് പ്രസിഡന്റ് മോളി ജോര്‍ജ് ഇടത്തുകൈക്കല് ഉദ്ഘാടനം ചെയ്തു. എഫ്ആര്‍എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് ദേവസ്യ കാളംപറമ്പില്‍, ബിന്‍സു തിരുമല, യോമിച്ചന് കാരിക്കുഴി, പോള്സന് കരിനാട്ട്, ബെന്നി കൊടുകപ്പിള്ളി, ടോമി മറ്റത്തില്‍, ജോണ്‍ ഇടമുളയില്‍ പ്രസംഗിച്ചു.