മാനന്തവാടി: ആലാറ്റിൽ നിർമല എൽപി സ്കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി "ബിയോണ്ട് ദ ബസ്’ ലോഗോ പ്രകാശനവും ബോധവത്കരണവും സംഘടിപ്പിച്ചു. ലോഗോ പ്രകാശനം തലപ്പുഴ എസ്ഐ അഹമ്മദ് ഇർഫാൻ നിർവഹിച്ചു.
ബോധവത്കരണം മാനേജർ ഫാ. ബാബു കക്കാട്ടിക്കാലായിൽ ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും ലഹരിവിമുക്ത സമൂഹം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. പിടിഎ പ്രസിഡന്റ് സോണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു. സിപിഒ അണ്ണൻ സന്നിഹിതനായിരുന്നു. ഹെഡ്മിസ്ട്രസ് ബീന ജോസഫ് സ്വാഗതം പറഞ്ഞു. അധ്യാപകരും പിടിഎ പ്രതിനിധികളും ലഹരിവിരുദ്ധ സന്ദേശം കൈമാറി. ലഹരിപ്പിശാചിനെ കത്തിക്കൽ, ലഹരിവിരുദ്ധ പോസ്റ്റർ നിർമാണം, ലഹരിക്കെതിരേ മുദ്രാവാക്യം മുഴക്കൽ എന്നിവ നടന്നു.
Tags : nattu vishesham Beyond the Bus