പുത്തൻചിറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ഉൗട്ടുതിരുനാളിനോടനുബന്ധിച്ചുള്ള ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ മുഖ
പുത്തൻചിറ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ മറിയം ത്രേസ്യയുടെ 150-ാം ജന്മദിന സ്മരണ, ധന്യൻ വിതയത്തിൽ പിതാവിന്റെ 124-ാം അനുസ്മരണം എന്നിവയോടനുബന്ധിച്ചുള്ള ഉൗട്ടുതിരുനാൾ ആഘോഷി ച്ചു. ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വംവഹിച്ചു. ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് വികാരി ഫാ. ബിനോയ് പൊഴോലിപ്പറന്പിൽ കാർമികനായി.
തുടർന്ന് വിശുദ്ധ മറിയംത്രേസ്യയുടെ ജന്മഗൃഹത്തിലേക്ക് പ്രദക്ഷിണം നടന്നു. ഫാ. നിഖി ൽ ചിറയത്ത്, തിരുനാൾ കമ്മിറ്റി കണ്‍വീനർ ജോപ്പി മങ്കിടിയാൻ, പ്രദക്ഷിണം കമ്മിറ്റി കണ്‍വീനർ ബൈജു തച്ചിൽ എന്നിവർ നേതൃത്വംനൽകി.
രാവിലെ 6.30ന് ദിവ്യബലി, നേർച്ചയൂട്ട് വെഞ്ചരിപ്പ് എന്നിവയ്ക്ക് ഫാ. ജോസ് മഞ്ഞളി കാർമികത്വംവഹിച്ചു.
ഉച്ചയ്ക്ക് 12.30നും 3.30നും 6.30നും ദിവ്യബലികളുണ്ടായിരുന്നു. യഥാക്രമം ഫാ. ബെന്നി കരുമാലിക്കൽ, ഫാ. ഡെൻസൻ നെരേപ്പറന്പിൽ, ഫാ. അലൻ തെക്കുംപുറം എന്നിവർ കാർമികരായി.