x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ബ​നി​യി​ല്‍ ച​ങ്ങാ​ടം മ​റി​ഞ്ഞ് കാണാതായ ചന്ദ്രന്‍റെ മൃതദേഹം കണ്ടെത്തി


Published: August 28, 2026 12:47 AM IST | Updated: August 28, 2026 12:47 AM IST

പു​ല്‍​പ്പ​ള്ളി: ക​ബ​നി ന​ദി​യു​ടെ വെ​ട്ട​ത്തൂ​ര്‍ ഭാ​ഗ​ത്ത് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ച​ങ്ങാ​ടം മ​റി​ഞ്ഞ് ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട വെ​ട്ട​ത്തൂ​ര്‍ ഊ​രി​ലെ ച​ന്ദ്ര​ന്‍റെ (50)​ മൃതദേഹം കണ്ടെത്തി.

എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെയും അ​ഗ്നി-​ര​ക്ഷേ​സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ തെ​ര​ച്ച​ലി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ വെ​ട്ട​ത്തൂ​ര്‍ പ​മ്പ് ഹൗ​സി​ന് സ​മീ​പം തു​രു​ത്തി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മു​ള​യു​ടെ ക​മ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ച​ന്ദ്ര​ന്‍ ച​ങ്ങാ​ടം തു​ഴ​ഞ്ഞ​ത്. ഇ​ത് ശ​ക്ത​മാ​യ ഒ​ഴു​ക്കി​ല്‍ ന​ഷ്ട​പ്പെ​ട്ട​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട ച​ങ്ങാ​ടം മ​റി​യു​ക​യാ​യി​രു​ന്നു. ച​ന്ദ്ര​ന്‍റെ ബ​ന്ധു​ക്ക​ള്‍ കാ​ണ്‍​കെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​വ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​ത്.

ന​ദി​യി​ല്‍ ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നാ​ല്‍ തെ​ര​ച്ചി​ല്‍ ദു​ഷ്‌​ക​ര​മാ​യി​രു​ന്നു. പെ​രി​ക്ക​ല്ലൂ​ര്‍ ക​ട​വി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്ത​ത്. ബ​ത്തേ​രി ത​ഹ​സി​ല്‍​ദാ​ര്‍ ജ​യ​പ്ര​കാ​ശ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഒ.​ആ​ര്‍. ര​ഘു, പ​ഞ്ചാ​യ​ത്തം​ഗം പ്രേം​ജി തു​ട​ങ്ങി​യ​വ​ര്‍ പെ​രി​ക്ക​ല്ലൂ​ര്‍ ക​ട​വി​ല്‍ എ​ത്തി​യി​രു​ന്നു.

Tags : body of Chandran went missing

Recent News

Corehub Up