പറവൂർ : കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കാനായി പറവൂര്‍ ഡിപ്പോയിലേക്ക് അനുവദിച്ച നാല് ബസുകള്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ഫ്ലാഗ് ഓഫ് ചെയ്തു.
ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി പറവൂര്‍ ഡിപ്പോയില്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്നും കഴിഞ്ഞ അഞ്ച് മാസത്തെ ടൂറിസം പദ്ധതിയില്‍നിന്നും പറവൂര്‍ ഡിപ്പോയ്ക്ക് 38 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി ഒരു എയര്‍ കണ്ടീഷന്‍ ബസും ഒരു ഡീലക്സ് ബസും രണ്ട് ഓര്‍ഡിനറി ബസുകളുമാണ് അനുവദിച്ചിരിക്കുന്നത്.
ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന എസി ബസിനും ഡീലക്സ് ബസിനും മറ്റുള്ള സംസ്ഥനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള അന്തര്‍ സംസ്ഥാന പെര്‍മിറ്റ് ലഭിക്കുന്നതിനായിട്ടുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അത് കിട്ടിയാല്‍ യാത്രക്കാരുടെ ആവശ്യപ്രകാരം വേളാങ്കണ്ണി, മധുര, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലേക്കും കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം അനുവദിക്കുന്നതിനും ആലോചനയുണ്ട്.
ബജറ്റ് ടൂറിസം യാത്ര ഇല്ലാത്ത ദിവസങ്ങളില്‍ ഈ വാഹനങ്ങള്‍ കെഎസ്ആര്‍ടിസിയുടെ സര്‍വീസുകള്‍ക്കായി ഉപയോഗിക്കും. വിവാഹം, മറ്റ് പ്രോഗ്രാമുകള്‍ ടൂറുകള്‍ എന്നിവയ്ക്കായി കെഎസ്ആര്‍ടിസിക്ക് നിശ്ചയിച്ച വാടക നല്കിയാല് ബസ് വിട്ടുനല്‍കുന്ന കാര്യവും കൂടി പരിഗണിക്കണമെന്ന് കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുറഞ്ഞ ചെലവില്‍ കെഎസ്ആര്‍ടിസി സംഘടിപ്പിക്കുന്ന ഈ യാത്രകള്‍ എല്ലാവരും നല്ല രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Tags : Chief Minister flagged