x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​ക്കു പ​ത്ത​നം​തി​ട്ട​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും


Published: July 9, 2026 04:14 AM IST | Updated: July 9, 2026 04:14 AM IST

പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് പ​ത്ത​നം​തി​ട്ട​യി​ല്‍ സ്വീ​ക​ര​ണം ന​ൽ​കാ​ന്‍ യു​ഡി​എ​ഫ് ജി​ല്ലാ യോ​ഗം തീ​രു​മാ​നി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ല്‍ യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ച ജ​ന​കീ​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കി തു​ട​ങ്ങി​യ മു​ഖ്യ​മ​ന്ത്രി​യേ​യും ഗ​വ​ണ്‍​മെ​ന്‍റി​നേ​യും യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രു​ടെ ശ​മ്പ​ളം വ​ർ‌​ധി​പ്പി​ച്ച​തും പ്രി​യ​ദ​ര്‍​ശി​നി കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ സൗ​ജ​ന്യ​യാ​ത്രയും സ്വാ​ഗ​തം ചെ​യ്യ​പ്പെ​ടു​ന്ന പ​ദ്ധ​തി​ക​ളാ​ണെ​ന്ന് യു​ഡി​എ​ഫ് വി​ല​യി​രു​ത്തി. ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up